Transgender Couple: ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സുഖ പ്രസവം

ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 12:57 PM IST
  • ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്
  • സഹദിന്റെയും സിയയുടെയും പൊന്നോമനയെ കാണാൻ കാത്തിരിക്കുകയാണ് സുഹൃത്തുക്കൾ
  • നിയമനടപടികളിൽ കുടുങ്ങിയതോടെ കുട്ടിയെ ദത്തെടുക്കാനുള്ള നടപടികളിൽ നിന്നും ഇരുവരും പിന്മാറുകയായിരുന്നു
Transgender Couple:  ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സുഖ പ്രസവം

കോഴിക്കോട്: ട്രാൻസ് ജെൻഡർ ദമ്പതികളായ സിയക്കും സഹദിനും കുഞ്ഞ് പിറന്നു. കുഞ്ഞ് സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്ത് ആദം ഹാരി ഫേസ്ബുക്കിൽ കുറിച്ചു. സഹദിന്റെയും സിയയുടെയും പൊന്നോമനയെ കാണാൻ കാത്തിരിക്കുകയാണ് സുഹൃത്തുക്കൾ. 

കുഞ്ഞ് വാവ വന്നു കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട് ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും. ആദം ഹാരി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. ട്രാൻസ്ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികളിൽ കുടുങ്ങിയതോടെ കുട്ടിയെ ദത്തെടുക്കാനുള്ള നടപടികളിൽ നിന്നും ആദ്യ ഘട്ടത്തിൽ ഇരുവരും പിന്മാറുകയായിരുന്നു. ട്രാൻസ്ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികൾ തടസ്സമായതോടെയാണ് പ്രസവിക്കാം എന്ന ചിന്തയിലേക്ക് എത്തിയത്. 

മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് ശേഷം സഹദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളിലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഒടുവിൽ ഇരുവരുടെയും സ്വപ്നം പൂവണിയുക തന്നെ ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News