കൊച്ചി: ബിജെപിയുടെ കേരള ചാപ്റ്ററായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് (എം) തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
കോവിഡ് കാലത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി ആളുകളാണ് കുഴഞ്ഞു വീണത്. അതേ സമയം അതിഥി തൊഴിലാളികള്‍കുള്‍പ്പടെ ഭക്ഷണവും കിറ്റും നല്‍കി രാജ്യത്തിനു മാതൃക ആയിരുന്നു ഇടത് സര്‍ക്കാര്‍. മതേതരത്വത്തിനും വികസന തുടര്‍ച്ചക്കും ഡോക്ടറെ വിജയിപ്പിക്കണമെന്ന് ജോസ് കെ മാണി അഭ്യര്‍ത്ഥിച്ചു.
ALSO READ : സര്‍ക്കാര്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസന-സംരക്ഷണ പദ്ധതികള്‍ : എ.കെ. ശശീന്ദ്രന്‍
ഇടതുപക്ഷം 100 തികക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു. 99 നെ 100 ആക്കുക എന്ന നിയോഗമാണ് തന്നില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. വോട്ടര്‍മാര്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ലയെന്ന് ജോ ജോസഫ് അറിയിച്ചു.
വികസനമാണ് നാം മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി നഷ്ടപ്പെട്ട വികസനമാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ എംഎല്‍എ അല്ല, കെ-റെയില്‍ ഉള്‍പ്പടെയുള്ള വികസനങ്ങള്‍ എത്തിക്കാന്‍ ഭരണപക്ഷ എം.എല്‍.എ. ആണ് വേണ്ടതെന്നും എൽഡിഎഫ് ഓര്‍മിപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.