Thiruvonam Bumper 2022: വില്‍പ്പനയില്‍ റെക്കോര്‍ഡ് കുറിച്ച് തിരുവോണം ബമ്പര്‍, ഇതുവരെ വിറ്റഴിച്ചത് 225 കോടിയുടെ ടിക്കറ്റുകള്‍

മലയാളികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന  തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും 5 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടിക്കറ്റ് വില്‍പ്പന പൊടിപൊടിയ്ക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 01:37 PM IST
  • അതേസമയം, നറുക്കെടുപ്പ് ദിനം അടുക്കുന്നതോടെ ടിക്കറ്റ് വിൽപ്പനയും തകര്‍ക്കുകയാണ്.
  • ഈ നിലയില്‍ ടിക്കറ്റ് വില്‍പ്പന തുടര്‍ന്നാല്‍ നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Thiruvonam Bumper 2022: വില്‍പ്പനയില്‍ റെക്കോര്‍ഡ് കുറിച്ച് തിരുവോണം ബമ്പര്‍, ഇതുവരെ വിറ്റഴിച്ചത് 225 കോടിയുടെ ടിക്കറ്റുകള്‍

Thiruvonam Bumper 2022: മലയാളികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന  തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും 5 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടിക്കറ്റ് വില്‍പ്പന പൊടിപൊടിയ്ക്കുകയാണ്.  

അച്ചടിച്ച ടിക്കറ്റുകളില്‍ 90%വും വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആകെ അച്ചടിച്ചത് 60 ലക്ഷം ടിക്കറ്റുകളാണ്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെ  സർക്കാരിന് ഇതുവരെ  215.04 കോടി രൂപ ലഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 2,70,115 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്...!! 

Also Read:  Fiery Revenge: ചെയ്ത പണിക്ക് കൂലി നല്‍കിയില്ല, മുതലാളിയെ പഞ്ഞിക്കിട്ട് തൊഴിലാളി!! വീഡിയോ വൈറല്‍  

അതേസമയം, നറുക്കെടുപ്പ് ദിനം അടുക്കുന്നതോടെ ടിക്കറ്റ് വിൽപ്പനയും തകര്‍ക്കുകയാണ്. ഈ നിലയില്‍ ടിക്കറ്റ് വില്‍പ്പന തുടര്‍ന്നാല്‍  നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞാല്‍ സർക്കാർ ഖജനാവിലെത്തുക  240 കോടി രൂപയാണ്.  അതായത്, കഴിഞ്ഞ  വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വരുമാനം.  ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. ടിക്കറ്റ് വില വർദ്ധിപ്പിച്ചിട്ടും വിൽപനയെ ഒട്ടും ബാധിച്ചില്ല, കൂടാതെ, പ്രതീക്ഷിച്ചതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോകുകയും ചെയ്തു. 

ഫ്ലൂറസന്‍റ്  മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ.  10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. 25 കോടിയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.

സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ  ശുപാർശയെത്തുടര്‍ന്ന് കാര്യമായ മാറ്റങ്ങളാണ് തിരുവോണം ബമ്പർ 2022 വി വരുത്തിയത്.  അതായത്, ടിക്കറ്റിന്‍റെ  വിലയും സമ്മാനത്തുകയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നൂറ് ശതമാനത്തിൽ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്‍റെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വിപ്പനയെ ബാധിച്ചില്ല.  

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഇക്കുറി ഓണം ബമ്പര്‍ എത്തുന്നത്‌...  ടിക്കറ്റെടുക്കുന്നവരില്‍  5% പേര്‍ക്ക് സമ്മാനം ലഭിക്കത്തക്ക വിധത്തിലാണ് സമ്മാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത് ആകെ 4 ലക്ഷത്തോളം പേര്‍ക്ക് സമ്മാനം ലഭിക്കും...!! ഭാഗ്യം പരീക്ഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

 

Trending News