Thiruvalla Missing Case: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി

Police Investigation: പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും പ്രായം 15 വയസാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 11:35 PM IST
  • വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്ന് കൊണ്ടുപോയതെന്നാണ് സൂചന
  • പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്ന് സംശയിക്കുന്നു
Thiruvalla Missing Case: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്ത് വിട്ട് പോലീസ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിൽ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും പ്രായം 15 വയസാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്ന് കൊണ്ടുപോയതെന്നാണ് സൂചന. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്ന് സംശയിക്കുന്നു.

ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ തിരുവല്ല പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്.

പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി തിരികെ വീട്ടിലെത്താഞ്ഞതോടെയാണ് വീട്ടുകാരും ബന്ധുക്കളും പോലീസിൽ വിവരം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News