Judge Car: നീതി ലഭിക്കുന്നില്ല, ജഡ്ജിയുടെ കാർ തല്ലി തകർത്തു

ആക്രമണത്തിൽ കാറിൻറെ മുൻ വശത്തെയും പിൻ വശത്തെയും ചില്ലുകൾ അക്രമി തകർത്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 07:09 PM IST
  • ആക്രമണത്തിൽ കാറിൻറെ മുൻ വശത്തെയും പിൻ വശത്തെയും ചില്ലുകൾ അക്രമി തകർത്തിട്ടുണ്ട്
  • മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് ജഡ്ജിയുടെ ഉപയോഗത്തിനായി സർക്കാർ അനുവദിച്ചിരുന്നത്
Judge Car: നീതി ലഭിക്കുന്നില്ല,  ജഡ്ജിയുടെ കാർ തല്ലി തകർത്തു

തിരുവല്ല: നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജഡ്ജിയുടെ കാർ തല്ലി തകർത്തു. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് തല്ലി തകർത്തത്. സംഭവത്തിൽ പ്രതി ജയപ്രകാശിനെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

ആക്രമണത്തിൽ കാറിൻറെ മുൻ വശത്തെയും പിൻ വശത്തെയും ചില്ലുകൾ അക്രമി തകർത്തിട്ടുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് ജഡ്ജിയുടെ ഉപയോഗത്തിനായി സർക്കാർ അനുവദിച്ചിരുന്നത്.പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യും. ഇത്രയും വലിയ പ്രകോപനത്തിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണ്.

പ്രതി മർച്ചന്റ് നേവിയിലെ ക്യാപ്റ്റൻ ആയിരുന്നു. 2017 ൽ ആണ് സർവീസിൽ നിന്നും വിരമിച്ചത്. സ്ത്രീധനമായി ലഭിച്ച സ്വർണ്ണാഭരണങ്ങൾ തിരിച്ചു നൽകണമെന്നും ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ട് അടൂർ കടമ്പനാട് സ്വദേശിയായ ഭാര്യ പത്തനംതിട്ട കോടതിയിൽ പരാതി നൽകിയിരുന്നു. ഈ കേസ് ഈ വർഷം ജനുവരിയിൽ തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News