Narendra Modi: കേരളത്തിൽ വെച്ച് പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തും; കെ.സുരേന്ദ്രന് ഭീഷണിക്കത്ത്

PM Modi death threat: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 10:19 AM IST
  • ഇൻറലിജൻസ് എഡിജിപി ടി.പി വിനോദ് കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കിയിട്ടുള്ളത്.
  • പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഗൌരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
  • രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ വൈകുന്നേരം 5 മണിയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക.
Narendra Modi: കേരളത്തിൽ വെച്ച് പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തും; കെ.സുരേന്ദ്രന് ഭീഷണിക്കത്ത്

തിരുവനന്തപുരം: വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫിനും മറ്റ് പരിപാടികൾക്കുമായി കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി. ചാവേറാക്രമണം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചു. കത്തിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

ഇൻറലിജൻസ് എഡിജിപി ടി.പി വിനോദ് കുമാർ പുറത്തിറക്കിയ  റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഗൌരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടുന്ന ഇൻറലിജൻസ് റിപ്പോർട്ടിൽ കേരളത്തിൽ വേരുറപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര തീവ്രവാദി സംഘടനകളുടെ സ്വാധീനം ഗൌരവമായി കാണണമെന്നാണ് പറയുന്നത്. 

ALSO READ: വന്ദേ ഭാരത് ഫ്ലാഗ് ഓഫ്; ട്രെയിൻ സർവീസുകളിൽ മാറ്റം, കന്നി യാത്രയിൽ മോദി പങ്കെടുക്കില്ല

ശ്രീലങ്കൻ തീവ്രവാദ സംഘടനകളുടെ സ്വാധീനം, സംസ്ഥാനത്ത് നിന്ന് വിവിധ തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കൾ ചേർന്ന സംഭവം, സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവരുന്ന മാവോയിസ്റ്റ് സാന്നിധ്യം എന്നിവയെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പി.ഡി.പി, വെൽഫെയർ പാർട്ടി എന്നിവയെ തീവ്ര സ്വഭാവമുള്ള സംഘടനകളായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായി. ഇൻറലിജൻസ് എഡിജിപി തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങൾ ഉൾപ്പെടെ അടങ്ങിയ സ്കീമാണ് ചോർന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ (ഏപ്രിൽ 24) വൈകുന്നേരം 5 മണിയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. മധ്യപ്രദേശിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 5.30ന് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷം 6 മണിയ്ക്ക് തേവര സേക്രഡ് ഹാർട്സ് കോളേജിൽ ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ നടത്തുന്ന 'യുവം' കോൺക്ലേവിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 7.45ന് പ്രധാനമന്ത്രി താജ് മലബാർ ഹോട്ടലിലേയ്ക്ക് മടങ്ങും. 

വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. റെയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, എന്നിവ നിർവഹിച്ച ശേഷം 12.40ന് അദ്ദേഹം മടങ്ങും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News