Thenkurissi Honor Killing: തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്, അപ്പീൽ പോകുമെന്ന് കുടുംബം

കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 28, 2024, 11:42 AM IST
  • തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം
  • അരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവ്
Thenkurissi Honor Killing: തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്, അപ്പീൽ പോകുമെന്ന് കുടുംബം

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഒന്നാം പ്രതി സുരേഷിനും രണ്ടാം പ്രതി പ്രഭുകുമാറിനും ജീവപര്യന്തം ശിക്ഷ വിധിച്ച ്കോടതി. പാലക്കാട് ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. അരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. 

എന്നാൽ വിധി തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും അനീഷിന്റെ കുടുംബം അറിയിച്ചു. കൂടുതൽ ശിക്ഷയ്ക്ക് സർക്കാർ അപ്പീൽ പോകണെമന്ന് ഹരിത പറഞ്ഞു. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിരുന്നതായും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും കുടുംബം. വിചാരണ വേളയിൽ പ്രതികളിൽ നിന്ന് ഭീക്ഷണി നേരിട്ടതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മതവിശ്വാസം അവഹേളിക്കാൻ ശ്രമം, പ്രതികൾ പരസ്പരം സഹായിച്ചു; പൂരം അലങ്കോലപ്പെടുത്തിയെന്ന് എഫ്ഐആർ

2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന് 27 കാരനായ അനീഷിനെ പൊതുസ്ഥലത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായി 88ാമത്തെ നാളിലാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്.  

കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2022 നവംബർ 30ന് ഹരിതയ്ക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News