ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേയ്ക്ക്. ഞായറാഴ്ച ഉച്ചയോടെ ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സൈനിക സംഘം ഷിരൂരില്‍ എത്തിയിട്ടുണ്ട്. നിലവില്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
റഡാറില്‍ നിന്ന് ലഭിച്ച സിഗ്നലുകള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയും ഫലം കണ്ടില്ല. റോഡിലെ മണ്ണ് 90 ശതമാനവും നീക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും അര്‍ജുനെ കുറിച്ചോ ലോറിയെ കുറിച്ചോ ഒരു സൂചനയും ലഭിച്ചിട്ടില്ല. കരയിലെ മണ്ണിനടയില്‍ ലോറിയില്ല എന്ന നിഗമനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. എന്നാല്‍, ലോറി മണ്ണിനടിയില്‍ തന്നെ ഉണ്ടാകാമെന്നാണ് രക്ഷാദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍.
ALSO READ: ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു
നിലവില്‍ കരയില്‍ തന്നെ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. ദേശീയപാതയ്ക്ക് സമീപമുള്ള ഗംഗാവലി പുഴയിലേയ്ക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ചിലപ്പോള്‍ ഇതിനടയില്‍ ലോറി ഉണ്ടാകാമെന്നാണ് കഴിഞ്ഞ ദിവസം കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാവിക സേന ഈ പുഴയില്‍ പരിശോധന നടത്തുന്നുണ്ട്. ഇന്ന് അത്യാധുനിക റഡാര്‍ സംവിധാനം എത്തിച്ച് പരിശോധന നടത്താനാണ് സൈന്യം തയ്യാറെടുക്കുന്നത്. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം ഉള്‍പ്പെടെ ഇവിടേയ്ക്ക് എത്തിക്കും.
കരയിലും വെള്ളത്തിലും അത്യാധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. കരയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും പുഴയിലെ പരിശോധനയിലേയ്ക്ക് ദൗത്യസംഘം കടക്കുക. റോഡില്‍ ലോറി പാര്‍ക്ക് ചെയ്തതെന്ന് കരുതപ്പെടുന്ന മണ്ണിടിഞ്ഞ് വീണ ഭാഗത്തെ 98 ശതമാനം മണ്ണും മാറ്റിക്കഴിഞ്ഞെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെ ഇനി കണ്ടെത്താനുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നേരത്തെ, പ്രദേശത്ത് നിന്ന് 7 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.