Kerala Police: 17കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ഒഡീഷയിലെ മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന് പ്രതിയെ പൊക്കി ചെറുതുരുത്തി പോലീസ്

Kerala Police arrested pocso case suspect from Odisha: അതിജീവിത നൽകിയ പത്തൂൺ അങ്കിൾ എന്ന പേര് മാത്രം കൈവശം വെച്ചാണ് ചെറുതുരുത്തി പോലീസ് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിൽ എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 06:08 PM IST
  • മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്.
  • ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
  • മലയാളം അറിയുന്ന ധാരാളം പേർ പ്രദേശത്ത് ഉണ്ടെന്ന അറിവ് വഴിത്തിരിവായി.
Kerala Police: 17കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ഒഡീഷയിലെ മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന് പ്രതിയെ പൊക്കി ചെറുതുരുത്തി പോലീസ്

തൃശൂർ: പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിൽ. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിൽ സാഹസിക നീക്കങ്ങൾക്കൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്.

ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ എന്നിവർ ഒറീസയിലേക്ക് യാത്രയാകുമ്പോൾ പ്രതിയെക്കുറിച്ചുള്ള സൂചനയായി അവരുടെ കയ്യിലുണ്ടായിരുന്നത് അതിജീവിത നൽകിയ പത്തൂൺ അങ്കിൾ എന്ന പേര് മാത്രമായിരുന്നു. ഒറീസയിലെ റായ്ഗഡ് സ്വദേശിയാണ് പത്തൂൺ അങ്കിൾ എന്നാണ് അതിജീവിത പറഞ്ഞിരുന്നത്. റായ്ഗഡിലെത്തിയ ഉദ്യോഗസ്ഥർ അതിജീവിത താമസിച്ചിരുന്ന ഗ്രാമമായ ഗുഡാരിയിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും പത്തൂൺ എന്ന് പേരുള്ളയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സമീപത്തുള്ള പോലീസ് സ്റ്റേഷൻ്റെ സഹായത്തോടെയും പ്രതിയെക്കുറിച്ച് അന്വേഷിച്ചു. ഫോട്ടോയും ഫോൺ നമ്പറും ഒന്നുമില്ലാത്തതിനാൽ ഏതാനും ദിവസം തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.  

ALSO READ: നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട; 2000 ലിറ്ററോളം മണ്ണെണ്ണ പിടികൂടി

മലയാളം അറിയുന്ന ധാരാളം പേർ പ്രദേശത്ത് ഉണ്ടെന്ന അറിവ് വഴിത്തിരിവായി. ഇതോടെ ഉദ്യോഗസ്ഥർ വേഷം മാറി ഗ്രാമങ്ങളിലെത്തി. വനപ്രദേശമായ ഗ്രാമമായതിനാൽ പിന്നീടുള്ള അന്വേഷണങ്ങൾ  കൂടുതൽ ദുഷ്ക്കരമായിരുന്നു. പുതിയ തന്ത്രവുമായി മലയാളം അറിയുന്നവരുമായി കൂടുതൽ ഇടപഴകിയതിലൂടെ പ്രതിയുടെ സഹോദരനെ പറ്റി അറിയാൻ സാധിച്ചു. എന്നാൽ അവർ അന്വേഷിക്കുന്ന കർലഗാട്ടി എന്ന ഇടം മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ സഹായത്തിനായി എത്തി. ഇതോടെ, ഗ്രാമങ്ങളിൽ എത്തിയവർ കേരളത്തിൽ നിന്നുള്ള പോലീസുകാരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി.  

കാര്യം മനസ്സിലാക്കിയ പ്രതിയുടെ സഹോദരൻ ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ അതിസമർത്ഥമായ അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തി. ഇയാളിൽ നിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. എന്നാൽ പിന്നീടുള്ള അന്വേഷണം വളരെ സാഹസികമായിരുന്നു. ജനങ്ങളുടെ നിസ്സഹകരണവും അവരെ ബുദ്ധിമുട്ടിച്ചു. ഉറച്ച മനസ്സുമായി അന്വേഷണം തുടർന്ന് ചെറുതുരുത്തി പോലീസ് ഉദ്യോഗസ്ഥർ അവസാനം പ്രതിയെ കണ്ടെത്തുക തന്നെ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News