150 രൂപയ്ക്ക് 25 വിഭവങ്ങൾ; നല്ല അഡാർ തുമ്പെല സദ്യയുണ്ട് തിരുവനന്തപുരത്ത് ; കൂടെ കപ്പയും മീൻകറിയും; വായിൽ കപ്പലൊടിക്കുന്ന മലയാളിക്ക് നേരെ 'ദ ട്രിവാൻഡ്രം ഹോട്ടലിലേക്ക് ' വരാം

സ്വാതന്ത്രസമര സേനാനി കെ.സി പിള്ളയാണ് ട്രിവാൻഡ്രം ഹോട്ടലിന് തുടക്കം കുറിക്കുന്നത്. ആദ്യം ചെറിയ രീതിയിൽ ആരംഭിച്ച ഹോട്ടൽ പിന്നീട് കൂടുതൽ വിപുലപ്പെടുത്തുകയായിരുന്നു

Edited by - Kaveri KS | Last Updated : Feb 5, 2022, 04:17 PM IST
  • 1934 മുതൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് ദ ട്രിവാൻഡ്രം ഹോട്ടൽ. ഈ ബൃഹത്തായ സ്ഥാപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
  • സാധാരണക്കാർ മുതൽ ഉന്നതർ വരെ ആഹാരം കഴിക്കാൻ എത്തുന്ന തലസ്ഥാനത്തിൻ്റെ പ്രധാനപ്പെട്ട ഇടം.
  • സ്വാതന്ത്രസമര സേനാനി കെ.സി പിള്ളയാണ് ട്രിവാൻഡ്രം ഹോട്ടലിന് തുടക്കം കുറിക്കുന്നത്.
  • ആദ്യം ചെറിയ രീതിയിൽ ആരംഭിച്ച ഹോട്ടൽ പിന്നീട് കൂടുതൽ വിപുലപ്പെടുത്തുകയായിരുന്നു
150 രൂപയ്ക്ക് 25 വിഭവങ്ങൾ; നല്ല അഡാർ തുമ്പെല സദ്യയുണ്ട് തിരുവനന്തപുരത്ത് ; കൂടെ കപ്പയും മീൻകറിയും; വായിൽ കപ്പലൊടിക്കുന്ന മലയാളിക്ക് നേരെ 'ദ ട്രിവാൻഡ്രം ഹോട്ടലിലേക്ക് ' വരാം

തിരുവനന്തപുരം: ഭക്ഷണ സംസ്കാരത്തിൽ തലസ്ഥാനത്തിൻ്റെ പ്രൗഢിയും പഴമയും അലിഞ്ഞുചേർന്ന ഒരിടമുണ്ട് തിരുവനന്തപുരത്ത്. സെക്രട്ടറിയേറ്റിന് എതിർവശം എസ്.ബി.ഐ സ്റ്റാച്യു ബ്രാഞ്ച് സമീപം പ്രവർത്തിക്കുന്ന ദ ട്രിവാൻഡ്രം ഹോട്ടൽ. 150 രൂപ കൊടുത്താൽ 25 വിഭവങ്ങളടുന്ന നല്ല അഡാറ് തുമ്പെല സദ്യ കിട്ടും ഇവിടെ. തുമ്പെല സദ്യയ്ക്ക് കപ്പയും മീൻകറിയും മസ്റ്റാണ്. ദ ട്രിവാൻഡ്രം ഹോട്ടലിലെ തുമ്പെല സദ്യയുടെ വിശേഷങ്ങളിലേക്ക്...

1934 മുതൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് ദ ട്രിവാൻഡ്രം ഹോട്ടൽ. ഈ ബൃഹത്തായ സ്ഥാപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാധാരണക്കാർ മുതൽ ഉന്നതർ വരെ ആഹാരം കഴിക്കാൻ എത്തുന്ന തലസ്ഥാനത്തിൻ്റെ പ്രധാനപ്പെട്ട ഇടം. സ്വാതന്ത്രസമര സേനാനി കെ.സി പിള്ളയാണ് ട്രിവാൻഡ്രം ഹോട്ടലിന് തുടക്കംകുറിക്കുന്നത്. ആദ്യം ചെറിയ രീതിയിൽ ആരംഭിച്ച ഹോട്ടൽ പിന്നീട് കൂടുതൽ വിപുലപ്പെടുത്തുകയായിരുന്നു.

Food

ALSO READ: Viral News | പിതാവിന്റെ കടംവീട്ടാൻ മകന്റെ പത്രപരസ്യം; 30 വർഷം മുൻപുള്ള കടം വീട്ടാൻ പരസ്യം നൽകിയ കഥ

ട്രിവാൻഡ്രം ഹോട്ടലിലെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് എന്നും ഉച്ചയ്ക്ക് വിളമ്പുന്ന ഗ്രാൻഡ് തുമ്പെല സദ്യ. 25 കൂട്ടൻ വിഭവങ്ങൾ സദ്യയിൽ ഉണ്ടാകും. ചിപ്സിലും ഉപ്പേരിയിലും തുടങ്ങി കിച്ചടി തോരൻ അവിയൽ സാമ്പാർ പരിപ്പ് പുളിശ്ശേരി പ്രഥമൻ കപ്പ മീൻകറി അങ്ങനെ പോകുന്നു വിഭവങ്ങൾ. ഊണിന് കപ്പയും മീൻകറിയും ഇവിടെ മസ്റ്റാണ്. കൂടാതെ ആവോലി, കാന്താരിയിട്ട ആവോലി, കൊഞ്ച് കണവ, ഹമൂർ, വളപട്ടണം കൊഞ്ച്, കാന്താരിച്ചമ്മന്തി തുടങ്ങിയ നിരവധി വിഭവങ്ങളും സമൃദ്ധമായ ഊണിന് ഉണ്ടാകും. 

Meal

ALSO READ: എന്തിനും റെഡിയായി വിഷ്ണുവിൻ്റെ വീട്ടിലെ റോബോട്ടുകൾ; എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ നിർമ്മാണത്തിൽ പിറന്നത് 97 റോബോട്ടുകൾ; വിഷ്ണുവും റോബോട്ടും തമ്മിലുള്ള ബന്ധം ഇങ്ങനെ!

80 മുതൽ 150 രൂപ വരെയാണ് മീൻ ഫ്രൈയുടെ വില. ഊണും 25 കൂട്ടാൻ വിഭവങ്ങളും കപ്പയും, മീൻകറിയും അടങ്ങിയ ഒരു സെറ്റിന് 150 രൂപ കൊടുത്താൽ മതി. മീൻ സ്പെഷ്യലുകൾക്ക് മിതമായ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. കൂടാതെ, ചെമ്മീൻ ചമ്മന്തി, മീൻ അവിയൽ, സ്പൈഷ്യൽ മീൻകറി, മീൻ തോരൻ തുടങ്ങി  തെക്കൻ തിരുവിതാംകൂറുകാർക്ക് രുചിക്കൂട്ടുകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നിരവധി സ്പെഷ്യലുളും ഇവിടെ ലഭ്യമാണ്. 

Fish

ALSO READ: Extraordinary Talents | കീബോർഡ് കണ്ണുകെട്ടി തലതിരിച്ചുവച്ച് വായിക്കും അമല; ചെറുപ്രായത്തിൽ നേടിയത് ഇരട്ട റെക്കോർഡുകൾ!

ഹോട്ടലിൽ പാചകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണ മാത്രമാണ്. വെളിച്ചെണ്ണയുടെ തനത് രുചി ഭക്ഷണവിഭവങ്ങളിൽ പ്രകടമാണ്. ഫിഷ് കറി മിൽസിന് 150 രൂപയും വെജിറ്റേറിയൻ മിൽസിന് 120 രൂപയുമാണ് ഈടാക്കുന്നത്. ഷാപ്പിലെ കൊഞ്ച് തൊടുകറിയും, മീൻ കുമ്പിളും ഇവിടെ ലഭിക്കും. വിവാഹ സമ്മാനമായി ജോം മിറാൻഡ എന്നയാൾ മരിയ ജസ്വന്ത് മൊറോണ എന്ന വ്യക്തിക്ക്  വർഷങ്ങൾക്ക് മുമ്പ് പണിത് നൽകിയ കെട്ടിടമാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News