Muslim League: ബാങ്കിന്റെ വാതിലിൽകൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Panakkad Sadikhali Shihab Thangal:  മുന്നണി മാറുന്നെങ്കിൽ അത് തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 04:39 PM IST
  • വേറെ ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Muslim League: ബാങ്കിന്റെ വാതിലിൽകൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം: മുസ്ലിം ലീഗ് മുന്നണി മാറുന്നതായുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം വയനാട്ടിൽ പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലിൽകൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കിൽ അത് തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: റോഡപകടങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്

മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്‍റെ  പരാമർശം. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ  വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന. മുന്നണി ബന്ധം ഉറപ്പിക്കാനുള്ള ഒരായിരം കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ മുന്നണി മാറാനുള്ള ഒരുകാര്യവുമില്ല. വേറെ ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കളടക്കം ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News