Masala Bond Case: ഹൈക്കോടതിയുടെ ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ച വിധി; തോമസ് ഐസക്ക്

കിസ്മി മസാല ബോണ്ട കേസിൽ എതിരായ ഹർജിയിലെ ഹൈക്കോടതിവിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ച് ഡോക്ടർ ടി എം തോമസ് ഐസക്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് എൻഫോസ്മെന്റ് ഡയറക്ടറിന്റെ സമൻസ് എന്നും തോമസ് ഐസക് പറഞ്ഞു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്‌ബി ആണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 09:07 AM IST
  • ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്‌ബി ആണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
  • തിരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിന് ചോദ്യം ചെയ്യേണ്ടെന്നായിരുന്നു ഇഡിയ്ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നത്.
Masala Bond Case: ഹൈക്കോടതിയുടെ ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ച വിധി; തോമസ് ഐസക്ക്

കൊച്ചി: കിസ്മി മസാല ബോണ്ട കേസിൽ എതിരായ ഹർജിയിലെ ഹൈക്കോടതിവിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ച് ഡോക്ടർ ടി എം തോമസ് ഐസക്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് എൻഫോസ്മെന്റ് ഡയറക്ടറിന്റെ സമൻസ് എന്നും തോമസ് ഐസക് പറഞ്ഞു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്‌ബി ആണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

കൂടുതൽ പ്രതികരണം വിധിപ്പകർപ്പ് കയ്യിൽ കിട്ടിയതിനുശേഷം നടത്തുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിന് ചോദ്യം ചെയ്യേണ്ടെന്നായിരുന്നു ഇഡിയ്ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നത്. സ്ഥാനാർത്ഥിയെ ശല്യം ചെയ്യരുതെന്നും കോടതി പറഞ്ഞു. അതേസമയം ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കും എന്ന് പറയണമെന്ന് ഇഡി തോമസ് ഐസക്കിനോട് ഇഡി  ആവശ്യപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിൽ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.

ALSO READ: കുട എടുക്കാം, ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നേക്കും

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എട്ടു തവണ ഇഡി തോമസ് ഐസക്കിന് സമൻസ് അയച്ചിരുന്നു. എന്നാൽ എട്ടു തവണയും ഹാജരാകാൻ അദ്ദേഹം തയ്യാറായില്ല. ഇതിനിടെയാണ് സമൻസിനെതിരെ ഹൈക്കോടതിയെ തോമസ് ഐസക്ക് സമീപിച്ചത്. മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ സമൻസ് അയച്ചുള്ള നടപടിയെയാണ് തോമസ് ഐസക്കും കിഫ്ബിയും ചോദ്യം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News