Newdelhi: സംസ്ഥാനത്ത് പെട്ടെന്നുണ്ടായ ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലുംമുണ്ടായ സ്ഥിതി പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ദുരന്തബാധിതരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ കേരളത്തിന്റെ ചില ഭാഗങ്ങളിലെ സ്ഥിതി ഞങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകും. രക്ഷാപ്രവർത്തനങ്ങളെ സഹായിക്കാൻ എൻഡിആർഎഫ് ടീമുകളെ ഇതിനകം അയച്ചിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.-അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ALSO READ : കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചു
We are continuously monitoring the situation in parts of Kerala in the wake of heavy rainfall and flooding. The central govt will provide all possible support to help people in need. NDRF teams have already been sent to assist the rescue operations. Praying for everyone’s safety.
— Amit Shah (@AmitShah) October 17, 2021
അതേസമയം സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ട്വിറ്ററിൽ കുറിച്ചു.
കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ.നിത്യാനന്ദ റായ് യുമായി ചർച്ച നടത്തി. ദേശീയ ദുരന്തനിവാരണ സേന സർവസജ്ജമായി രക്ഷാപ്രവർത്തനത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെലികോപ്ടറുകളടക്കം സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. സൈന്യത്തിൻ്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.- വി.മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...