Accident: നാട്ടുകരെ ഭയന്ന് ഓടി; അപകടത്തിൽ പെട്ട ബസ് ഡ്രൈവർക്ക് ‍‍ട്രെയിൻ തട്ടി ദാരുണാന്ത്യം

Thalasseri Accident: അപകടത്തിനു പിന്നാലെ ജീജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും നാട്ടുകാരിൽ ചിലർ പിന്തുടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 01:20 PM IST
  • ഇതോടെ ചില നാട്ടുകാരും ഇയാൾക്ക് പിറകേ ഓടുകയും പിടിച്ചു വയ്ക്കാന്‍ ശ്രമിക്കുകയും തല്ലാൻ ഓങ്ങുകയും ചെയ്തു.
  • ഈ സംഭവങ്ങളെല്ലാം സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Accident: നാട്ടുകരെ ഭയന്ന് ഓടി; അപകടത്തിൽ പെട്ട ബസ് ഡ്രൈവർക്ക് ‍‍ട്രെയിൻ തട്ടി ദാരുണാന്ത്യം

തലശ്ശേരി: അപകടത്തിൽ പെട്ട ബസ് ഡ്രൈവർ നാട്ടുകാരെ ഭയന്ന് ഓടുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചു. ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ ആയ മനേക്കരയിലെ ജീജിത്തിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് 6.15നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന മെമു ട്രെയിനാണ് നാട്ടുകാരിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ ജിജിത്തിനെ തട്ടിയത്.  അപകടത്തിനു പിന്നാലെ ജീജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും നാട്ടുകാരിൽ ചിലർ പിന്തുടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

ജീജിത് ഓടിച്ച ബസ് തെറ്റായ വശത്തേക്കു നീങ്ങിയതിനെ തുടർന്ന് ദേശീയപാതയിൽ പെട്ടിപ്പാലം കോളനിക്കു മുൻപിൽ വച്ച്കാ ൽനടയാത്രക്കാരനായ മുനീറിനെ തട്ടി. മുനീറിന് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെതുടർന്ന് ആളുകൾ ഓടിക്കൂടിയതോടെ ഭയന്ന ജീജിത്ത് 
ബസിൽ നിന്ന് ഇറങ്ങിയോടി. ഇതോടെ ചില നാട്ടുകാരും ഇയാൾക്ക് പിറകേ ഓടുകയും പിടിച്ചു വയ്ക്കാന്‍ ശ്രമിക്കുകയും തല്ലാൻ ഓങ്ങുകയും ചെയ്തു. 

ALSO READ: വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി

ഈ സംഭവങ്ങളെല്ലാം സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇവരിൽ നിന്നും രക്ഷപ്പെടാനായി ജീജിത് ഓടി, റെയിൽപാളം മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു റെയിൽപാളങ്ങളും മുറിച്ചു കടന്ന്, രണ്ടാം പാളത്തിനു സമീപത്തു കൂടി വടകര ഭാഗത്തേക്ക് ഓടുന്നതിനിടെയാണു പിറകിൽ നിന്നു കണ്ണൂർ – കോഴിക്കോട് മെമു എത്തി ജീജിത്തിനെ ഇടിച്ചു വീഴ്ത്തിയത്. ജീജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. വാസുവിന്റെയും നളിനിയുടെയും മകനാണു ജീജിത്. ഭാര്യ: തുളസി. മക്കൾ: അൻസിന, പരേതയായ നിഹ. ബസിടിച്ച് പരുക്കേറ്റ മുനീർ തലശ്ശേരി ജനറൽ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News