തൃശൂര്‍: Thalikulam Bar Murder Case: തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോർട്ട്. ബാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു, സുഹൃത്തുക്കളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയാണ്.
Also Read: ബാറിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു; ബാറുടമയടക്കം 2 പേർക്ക് ഗുരുതര പരുക്ക്
ബാറിലെത്തിയ ഏഴംഗ സംഘമാണ് ബാര്‍ മുതലാളി കൃഷ്ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്. അക്രമത്തിൽ കുത്തേറ്റ ബൈജു മരിക്കുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാര്‍ ജീവനക്കാരായ അമല്‍, വിഷ്ണു എന്നിവര്‍ പണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതികളിലൊരാളായ അമലിനെ അറസ്റ്റ് ചെയ്തിട്ടില്ല ഇയാളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് വലപ്പാട് പൊലീസ് അറിയിച്ചു. പത്തു ദിവസം മുമ്പാണ് ഈ ബാർ ഹോട്ടൽ തുടങ്ങിയത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Also Read: അറിയാം മുരിങ്ങയിലയുടെ അത്ഭുതകരമായ ഗുണങ്ങൾ! കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം
ചില ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
2018 മുതൽ 2021 വരെയുള്ള കാലയളവിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...