Kerala Assembly Election 2021: തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായുള്ള ഹർജി നാളെ പരിഗണിക്കും

തലശ്ശേരിയിലെ ഹർജിയിൽ കോൺഗ്രസ്സ് സ്ഥാനാർഥിയും കക്ഷി ചേരാനായി അപേക്ഷ നൽകി

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 04:35 PM IST
  • ദേശീയ പ്രസിഡന്‍റ് ഒപ്പിട്ട ഫോം എ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് ആരോപണം
  • ഗുരുവായൂരിൽ പി.നിവേദതയും, ദേവികുളത്ത് ധനലക്ഷ്മിയുടെയും പത്രികയാണ് തള്ളിയത്.
  • മണ്ഡലങ്ങളിലെ പത്രിക തള്ളിയതോടെ പ്രധാനപ്പെട്ട മൂന്നിടങ്ങളിൽ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലെന്നായിരുന്നു
  • ഗുരുവായൂരിലെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതി ഇപ്പോഴും ഹർജി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്
Kerala Assembly Election 2021: തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ  പത്രിക തള്ളിയതിനെതിരായുള്ള ഹർജി നാളെ പരിഗണിക്കും

കൊച്ചി: തലശ്ശേരി (Kerala Assembly Election 2021) നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരായുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ തലശ്ശേരി കോൺഗ്രസ്സ് സ്ഥാനാർഥി അപേക്ഷ നൽകി. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ജസ്റ്റിസ് എൻ.നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻറെ (Election Commission) സത്യവാങ്ങ്മൂലവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഗുരുവായൂരിലെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതി ഇപ്പോഴും ഹർജി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

 ALSO READ: Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ

ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡന്‍റ് ഒപ്പിട്ട ഫോം എ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയില്‍ പത്രിക നല്‍കിയ ബി.ജെ.പി (Bjp) സ്ഥാനാര്‍ഥിയും കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍. ഹരിദാസിന്‍റെ ആരോപണം.

ALSO READKerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു

ഫോം എയും ബിയും പത്രികക്ക്​ ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ ഫോം എയില്‍ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുത്തുന്നതിനായി മാര്‍ച്ച്‌ 19-ന് അത് മടക്കി നല്‍കാന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20-ന് ദേശീയ പ്രസിഡന്‍റ്​ ഒപ്പിട്ട ഫോം എ പത്രികക്ക്​ ഒപ്പം നല്‍കിയെങ്കിലും സ്വീകരിച്ചില്ല.

ഗുരുവായൂരിൽ (Guruvayoor) പി.നിവേദതയും, ദേവികുളത്ത് ധനലക്ഷ്മിയുടെയും പത്രികയാണ് തള്ളിയത്. മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയതോടെ പ്രധാനപ്പെട്ട മൂന്നിടങ്ങളിൽ ബി.ജെ.പിക്ക്  സ്ഥാനാർഥിയില്ലെന്നായിരുന്നു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News