തമിഴ്നാട് സ്വദേശിനി ഗുരുവായൂർ ക്ഷേത്രത്തിൽ കുഴഞ്ഞുവീണു

ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 07:59 PM IST
  • ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
  • ക്ഷേത്ര ദർശനത്തിനായി രാജേശ്വരി കുടുംബത്തോടൊപ്പമായിരുന്നു എത്തിയത്
  • ഉടൻ തന്നെ തൊട്ടടുത്ത ഗുരുവായൂർ ദേവസ്വം ആശുപതിയിലേക്ക് മാറ്റുകയായിരുന്നു
തമിഴ്നാട് സ്വദേശിനി ഗുരുവായൂർ ക്ഷേത്രത്തിൽ കുഴഞ്ഞുവീണു

തൃശ്ശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനി ക്ഷേത്രത്തിനുള്ളിൽ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൾ രാജേശ്വരി (42) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി രാജേശ്വരി കുടുംബത്തോടൊപ്പം  എത്തിയത്. 
 
ഇന്ന് ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ഗുരുവായൂർ ദേവസ്വം ആശുപതിയിലേക്ക്മാറ്റുകയായിരുന്നു.ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ALSO READ: റെഡ് വൈൻ നൽകിയ ശേഷം ബലാത്സംഗം;സമ്മത പ്രകാരമെന്ന് വിജയ് ബാബു,ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി

 കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം, കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ

നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയിലേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ പൊലീസ് കസ്റ്റഡിയിൽ. കരാറുകാരനായ ആലികോയയൊണ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മരിച്ച സംഭവത്തിൽ ഇയാൾക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെ കോഴിക്കോട് - ബേപ്പൂർ പാതയിൽ നടുവട്ടത്ത് വച്ചാണ് അപകടമുണ്ടായത്. പുതിയ വൈദ്യുത പോസ്റ്റുകൾ സ്ഥാപിച്ച ശേഷം ഉപയോ​ഗശൂന്യമായ പഴയ പോസ്റ്റ് മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. പെട്ടെന്ന് റോഡിലേക്ക് മറിഞ്ഞ പഴയ പോസ്റ്റ് ബേപ്പൂർ സ്വദേശിയായ അർജുൻ്റെ തലയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു അർജുൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News