MPox: എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യ സംഘടന

നിലവിൽ പതിനെട്ട് വയസ്സും അതിന് മുകളിലുള്ളവർക്കുമാണ് വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2024, 05:31 PM IST
  • ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്
  • പതിനെട്ട് വയസ്സും അതിന് മുകളിലുള്ളവർക്കുമാണ് വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്
MPox: എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യ സംഘടന

രോ​ഗപ്രതിരോധത്തിലെ പ്രധാന ചുവടുവെപ്പായി എംപോക്സ് വാക്സിന് അനുമതി നൽകി ലോകോരോ​ഗ്യ സംഘടന. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എംപോക്സ് വ്യാപിക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം.

എംപോക്സ് രോ​ഗത്തെ പ്രതിരോധിക്കാനുള്ള ആദ്യ അം​ഗീകൃത വാക്സിനാണ് ഇതെന്ന് ലോകോരോ​ഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ‌ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു. ആഫ്രിക്കയിൽ നിലവിലുള്ള രോ​ഗവ്യാപന പശ്ചാതലത്തിൽ വാക്സിൻ സഹായകമാകുമെന്ന് അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ

നിലവിൽ പതിനെട്ട് വയസ്സും അതിന് മുകളിലുള്ളവർക്കുമാണ് വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഭാവിയിൽ രോ​ഗവ്യാപനം വർദ്ധിക്കുകയാണെങ്കിൽ പതിനെട്ട് വയസ്സസിന് താഴെയുള്ളവർക്കും ഉപയോ​ഗിക്കാൻ അനുമതി നൽകും.

ലോകത്തിന്റെ പല ഭാ​ഗങ്ങളിലും എംപോക്സ് കൂടുതൽ സ്ഥിരീകരിക്കുകയാണ്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് കൂടുതൽ രോ​ഗവ്യാപനമുള്ളത്. 

ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോ​ഗവ്യാപനത്തിന് പിന്നിൽ clade1b എന്ന വകഭേദമാണ്. 2022ൽ 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോ​ഗം ബാധിച്ചത്. 200 പേര് മരണപ്പെട്ടു. 

ഇന്ത്യയിൽ ഇരുപത്തിയേഴു പേർ രോ​ഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തു. പുതിയ വകഭേദത്തിന് മുമ്പത്തെക്കാൾ തീവ്രവ്യാപനശേഷിയാണെന്ന് വിദ​ഗ്ദർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News