Narcotic Jihad: മുഖ്യമന്ത്രി മറുപടി നൽകേണ്ട ആവശ്യമില്ല, നാർക്കോട്ടിക് ജിഹാദ് വിവാ​ദത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ​ഗോപി

എല്ലാ വിഷയത്തിലും മുഖ്യമന്ത്രി (Chief Minister) നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 01:46 PM IST
  • നാർക്കോട്ടിക് ജിഹാദ് വിവാ​ദത്തിൽ സർക്കാരിന് സുരേഷ് ​ഗോപിയുടെ പിന്തുണ.
  • മുഖ്യമന്ത്രി എല്ലാ വിഷയത്തിലും നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല.
  • സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സുരേഷ് ​ഗോപി.
Narcotic Jihad: മുഖ്യമന്ത്രി മറുപടി നൽകേണ്ട ആവശ്യമില്ല, നാർക്കോട്ടിക് ജിഹാദ് വിവാ​ദത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് (Narcotic Jihad) വിവാ​ദത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ​ഗോപി എംപി (Suresh Gopi MP). എല്ലാ വിഷയത്തിലും മുഖ്യമന്ത്രി (Chief Minister) നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കും. എല്ലായ്‌പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: Narcotic Jihad | പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികൾക്കെതിരെ പക്ഷെ കൊണ്ടത് സിപിഎമ്മിനും യുഡിഎഫിനും : കെ സുരേന്ദ്രൻ

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഭാ​ഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെ പിന്തുണച്ചാണ് സുരേഷ് ഗോപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

Also Read: Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം

പ്രകോപനങ്ങൾ സൃഷ്‌ടിക്കാതിരിക്കുകയാണ്‌ വേണ്ടതെന്നും മുഖ്യമന്ത്രി (Chief Minister) വ്യക്തമാക്കിയിരുന്നു. ഏത്‌ പ്രശ്‌നവും പരസ്‌പരം ചർച്ച ചെയ്‌ത്‌ പരിഹരിക്കാനാകുന്ന സമൂഹമാണ്‌ നമ്മുടേത്‌. നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകതകളും നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ന്യൂനപക്ഷ‐ഭൂരിപക്ഷ വിഭാഗങ്ങളിലെ മഹാബഹുഭൂരിപക്ഷവും. സമൂഹത്തിന്റെ ആ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ്‌ എല്ലാവരുടേയും ഭാഗത്ത്‌ നിന്നും ഉണ്ടാകേണ്ടതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ (Kerala) വളരെ ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ നാര്‍കോട്ടിക്‌ ജിഹാദ് (Narcotic Jihad) സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ (Joseph Kallarangatt) പരാമര്‍ശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News