Suresh Gopi: അധ്യക്ഷ സ്ഥാനത്തേക്കില്ല, നിലപാട് ആവർത്തിച്ച് സുരേഷ് ​ഗോപി

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു ഇതേ ചോദ്യത്തിന് മുൻപ് അദ്ദേഹം പ്രതികരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 12:17 PM IST
  • നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയും പിന്നീട് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിയും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
  • ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നത്.
  • തുടർന്നാണ് സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്ന വാർത്തകൾ വന്ന് തുടങ്ങിയത്.
Suresh Gopi: അധ്യക്ഷ സ്ഥാനത്തേക്കില്ല, നിലപാട് ആവർത്തിച്ച് സുരേഷ് ​ഗോപി

കണ്ണൂർ: ബിജെപി അധ്യക്ഷ (BJP President) സ്ഥാനത്തേക്കില്ലെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി (Suresh Gopi). നിലവിൽ താൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ തൃപ്തനാണെന്നും അത് തുടരാൻ അനുവദിക്കണമെന്നുമാണ് സുരേഷ് ​ഗോപിയുടെ നിലപാട്. പിപി മുകുന്ദനുമായി (PP Mukundan) കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു എംപിയുടെ പ്രതികരണം. അതേസമയം കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾ ചർച്ചയായില്ലെന്നും സുരേഷ് ഗോപി കണ്ണൂരിൽ (Kannur) പറഞ്ഞു. 

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു ഇതേ ചോദ്യത്തിന് മുൻപ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയും പിന്നീട് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിയും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്ന വാർത്തകൾ വന്ന് തുടങ്ങിയത്. 

Also Read: Suresh Gopi| ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവാൻ താത്പര്യമില്ല, തത്കാലം പാർട്ടി പ്രവർത്തകനായി തുടരും-സുരേഷ് ഗോപി

മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന അദ്ധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്. അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി മൂന്ന് വര്‍ഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ച് രണ്ട് വര്‍ഷം ആകുന്നതേയുള്ളൂ. 

Also Read: Suresh Gopi: ചാണകം വിളിയില്‍ അതൃപ്തി ഇല്ല, ആ വിളി നിര്‍ത്തരുത്... സുരേഷ് ഗോപി

കൊടകര കുഴല്‍പ്പണക്കേസിന്‍റെയും (Kodakara Hawala Case) ഉയര്‍ന്ന മറ്റ് സാമ്പത്തിക ആരോപണങ്ങളുടെയും ഭാവി എന്താകുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതേസമയം ഇപ്പോള്‍ സുരേന്ദ്രനെ (Surendran) മാറ്റുകയാണെങ്കില്‍ അത് കേസില്‍ പങ്കുണ്ടായത് കൊണ്ടാണെന്ന വ്യാഖ്യാനം ഉയര്‍ന്ന് വരുമോ എന്ന ചിന്തയും ബിജെപിക്കുണ്ട് (BJP). നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Election) തോല്‍വിയെക്കുറിച്ചുള്ള ബിജെപി അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ ഡൽഹിയില്‍ സജീവമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News