തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിൽ പങ്കെടുക്കാതിരിക്കാനായി ഡയസ് നോണ്‍ പ്രഖ്യാപിച്ചെങ്കിലും സർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ കുറവ്. സെക്രട്ടറിയേറ്റിലെ 4824 ജീവനക്കാരില്‍ 176 പേര് മാത്രമാണ് ഇന്ന് ഹജരായത്. കോഴിക്കോട് കളക്ട്രേറ്റില്‍ 234 പേരുള്ളതിൽ ഹാജരായത് 12 പേര് മാത്രം. വായനാട് കളക്ട്രേറ്റില്‍ 160 പേര് ഉള്ളിടത്ത് 20 പേര് .
കെ.എസ്.ആര്.ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തിയില്ല. ഇരു ചക്രവാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ് നടത്തി. തിരുവനന്തപുരം ദേശീയ പാതയിലും സമരനുകൂലികള്‍ വാഹനം തടഞ്ഞു. പേട്ടയിലും വിതുര ചന്തമുക്കിലും സമാന സാഹചര്യമായിരുന്നു.
നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ ജീവനക്കാരായും തടഞ്ഞു. ലൂലുമാളിലെ ജീവനക്കാരെയും അകത്തെക്ക് പ്രവേശിപ്പിന്‍ അനുവദിച്ചില്ല. സമരനുകൂലികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മലയോരമേഖലയിലും പണിമുടക്ക് ശക്തമായിരുന്നു. നെയ്യാറ്റിന്‍കരയിലും പാറശാല ദേശീയപാതയില്‍ സമരാനുകൂലികള്‍ സ്വകാര്യവാഹനങ്ങള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്നും തടഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചരക്കുവാഹനങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞിട്ടു. തുടര്‍ന്ന് പോലീസ് ഇടപെട്ട് വാഹനങ്ങളെ കടത്തി വിടുകയായിരുന്നു. കടകമ്പോളങ്ങള്‍, അടഞ്ഞു കിടക്കുന്നതിനാല്‍ ഹര്‍ത്താല്‍ പ്രതി തന്നെയാണ് പ്രദേശത്ത്. പൊഴിയൂര്‍, ഉച്ചക്കട , ബാലരാമപുരം പ്രദേശങ്ങളിലും സമരാനുകൂലികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞു. ഇത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു എങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
എന്നാല്‍ കാട്ടാക്കടയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. പോസ്റ്റ് ഓഫീസുകളും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. മലയോരമേഖലയിലെ പെട്രോള്‍ ബാങ്കുകളും ഇന്ന് തുറന്നു പ്രവര്‍ത്തിച്ചില്ല. കാട്ടക്കടയില്‍ തുറന്ന് പ്രവര്‍ത്തിച്ച ബാങ്കുകളും കടകളും അടപ്പിച്ചു. ഇന്നലെക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇന്ന് നിരത്തിലിരങ്ങി. കെല്ലത്ത് കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ സമരക്കാര്‍ ഇറക്കി വിട്ടു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.