'സ്റ്റോറീസ്'; ഓർമകളുടെ മഹാസംഗമമായി ഒരു ഒത്തുചേരൽ

പൂർവ വിദ്യാർഥി കൂട്ടായ്മ ‘ഒസ്റ’യുടെ നേതൃത്വത്തലാണ് സംഗമം നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 03:11 PM IST
  • അലുംമിനിയുടെ ബ്ലഡ് ബാങ്ക് ഡിക്ലറേഷൻ സാഫി ട്രഷറർ സി.പി. കുഞ്ഞുമുഹമ്മദ് നിർവഹിച്ചു
  • സ്ഥാപനത്തിൽ 10 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സാഫി എമേറിറ്റസ് ചെയർമാൻ ഗൾഫാർ മുഹമ്മദലി നിർവഹിച്ചു
'സ്റ്റോറീസ്'; ഓർമകളുടെ മഹാസംഗമമായി ഒരു ഒത്തുചേരൽ

മലപ്പുറം: പറഞ്ഞതും പറയാൻ ബാക്കിവെച്ചതുമായ കാമ്പസിലെ ഓർമകളും അനുഭവങ്ങളുമായി വാഴയൂർ സാഫി കോളജിൽ അവരൊന്നിച്ചപ്പോൾ ‘സ്റ്റോറീസ്’ അലുംനി മീറ്റ്  ഓർമകളുടെ മഹാസംഗമമായി. കോളേജിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ഒസ്റ’യുടെ നേതൃത്വത്തിൽ നടത്തിയ ഒത്തുചേരലിൽ 2005ൽ കാമ്പസ് തുടങ്ങിയത് മുതൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ പങ്കുചേരലായി. വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയവരും വിവിധ രാജ്യങ്ങളിൽ വേറിട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരുമെല്ലാം സംഗമത്തിൽ സാന്നിധ്യമറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെ വിവിധ പരിപാടികളോടെ നടത്തിയ സംഗമത്തിൽ ഒരായിരം ഓർമകൾ കൂടി തുന്നിചേർത്തും കോളേജന്‍റെ ഭാവി പുരോഗതിക്കായി  വിവിധ പദ്ധതികൾക്ക് രൂപം കൊടുത്തുമാണ് അവർ മടങ്ങിയത്.

കോളജ് കാമ്പസിൽ നടന്ന ‘സ്റ്റോറീസ്’ ഗ്രാൻഡ് അലുംമിനി മീറ്റ് സാഫി ട്രാൻസ്ഫോമേഷൻ കമ്മിറ്റി പ്രസിഡന്‍റ് സി.എച്ച് അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ‘ഒസ്റ’ ചെയർപേഴ്സൺ ഫർഹ ബറാമി അധ്യക്ഷത വഹിച്ചു. സാഫി ജനറൽ സെക്രട്ടറി എം.എ മെഹബൂബ് ഡയറക്ടറി റിലീസ് നിർവഹിച്ചു. അലുംമിനിയുടെ ബ്ലഡ് ബാങ്ക് ഡിക്ലറേഷൻ സാഫി ട്രഷറർ സി.പി. കുഞ്ഞുമുഹമ്മദ് നിർവഹിച്ചു.  സ്ഥാപനത്തിൽ 10 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സാഫി എമേറിറ്റസ് ചെയർമാൻ ഗൾഫാർ മുഹമ്മദലി നിർവഹിച്ചു.

ALSO READ: ഗുരുക്കന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച്‌ ഗൂഗിളിന്റെ ഡൂഡിൽ

കോളേജ് പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ, സാഫി കോളേജ് ചീഫ് ഓപറേറ്റിങ് ഓഫീസർ കേണൽ നിസാർ അഹമ്മദ് സീതി, പൂർവ വിദ്യാർഥികൾ,  അധ്യാപകർ എന്നിവർ സംസാരിച്ചു.  സംഗമത്തിൽ പൂർവകാല വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറി. ചടങ്ങിൽ ഒസ്റ ജനറൽ സെക്രട്ടറി സി.എ. ഫൈറൂസ് സ്വാഗതവും ഒസ്റ വൈസ് ചെയർമാൻ കെ.സി. ഫിറോസ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News