Engineering Rank List: എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശിക്ക് ഒന്നാം റാങ്ക്

എസ്‍സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതനയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. 441 മാർക്കാണ് ചേതന സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 06:06 PM IST
  • ആകെ 49,671 പേരാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടം നേടിയത്.
  • ഇതിൽ 24,325 പെൺകുട്ടികളും 25,346 ആൺകുട്ടികളും ഉൾപ്പെടുന്നു.
  • സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്.
Engineering Rank List: എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശിക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവാണ്‌ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മന്ത്രി അബിനന്ദനങ്ങൾ നേർന്നു. ഒന്നാം റാങ്ക് നേടിയത് കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാർ ആണ്. 583 മാർക്കാണ് സഞ്ജയ് നേടിയത്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്കും (സ്കോർ 575) മൂന്നാം റാങ്ക് കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനുമാണ് (572). 

അതേസമയം എസ്‍സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതനയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. 441 മാർക്കാണ് ചേതന സ്വന്തമാക്കിയത്. കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് (437) രണ്ടാം റാങ്ക് നേടി. എസ്ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക് നേടി (387). പാലക്കാട് സ്വദേശി എസ്. അനഘ രണ്ടാം റാങ്ക് നേടി (364). 

Also Read: വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് സസ്പെൻഷൻ

 

ആകെ 49,671 പേരാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പെൺകുട്ടികളും 25,346 ആൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്. സിബിഎസ്ഇയിൽ നിന്നും 2790 പേരും യോ​ഗ്യത നേടി. 

മേയ് 17നാണ് 2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. മൂല്യനിർണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‍കോർ മേയ് 31നു പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News