മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ നിന്ന് കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. പൊറോട്ട സ്റ്റാളെന്ന ഹോട്ടലിനെതിരെയാണ് നടപടി. വീട്ടമ്മ വാങ്ങിയ ബിരിയാണിയുടെ പാഴ്സൽ കവറിൽ നിന്നാണ് കോഴിത്തല ലഭിച്ചത്.
തിരൂരിലെ പൊറോട്ട സ്റ്റാളെന്ന ഹോട്ടലിൽ നിന്ന് വീട്ടമ്മ നാല് പാക്കറ്റ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണം മക്കൾ കഴിക്കുകയും ചെയ്തു. തുടർന്ന് മൂന്നാമത്തെ കവർ ബിരിയാണി കഴിക്കുന്നതിനിടെയാണ് ഇതിൽ നിന്നും കോഴിത്തല കണ്ടെത്തിയത്. ഇതോടെയാണ് അധ്യാപികയും വീട്ടമ്മയുമായ പ്രതിഭ തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസർക്കും പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് പൊറോട്ട സ്റ്റാളിൽ പരിശോധന നടത്തിയത്.
ALSO READ: കെ.എസ്.യു പ്രതിഷേധ മാർച്ചിൽ സംഘർഷം; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
എൻഫോമെന്റ് അസിസ്റ്റൻറ് കമ്മീഷണർ സുജിത്ത് പെരേരേ, ഭക്ഷ്യസുരക്ഷ ഓഫീസർ എം.ഐ ഷംസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിന്നാലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തി. ഇതിനു പുറമേ ഹോട്ടലിന് ഭക്ഷ്യ സുരക്ഷയുടെ സർട്ടിഫിക്കറ്റും ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയത്. എന്നാൽ വർഷങ്ങളായി ഈ പ്രദേശത്ത് ഹോട്ടൽ സ്ഥിതി ചെയ്യുന്നുണ്ടെന്നും എങ്ങനെയാണ് വീഴ്ച സംഭവിച്ചതെന്ന് അറിയില്ലെന്നും ഹോട്ടലുടമ പ്രതികരിച്ചു. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.