SSLC Exam 2023: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും; തയാറെടുപ്പുകൾ പൂർത്തിയായി

മാർച്ച് 29 നാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കുന്നത്.  ഈ വർഷം 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 01:59 PM IST
  • മാർച്ച് 29 നാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കുന്നത്.
  • ഈ വർഷം 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്.
  • സ്കൂളുകളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
    എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പൂർത്തിയായിട്ടുണ്ട്.
SSLC Exam 2023: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും; തയാറെടുപ്പുകൾ പൂർത്തിയായി

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ, മാർച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകൾ ആരംഭിക്കും.  മാർച്ച് 29 നാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കുന്നത്. ഈ വർഷം 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. സ്കൂളുകളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പൂർത്തിയായിട്ടുണ്ട്.

സർക്കാർ മേഖലയിൽ 1170 സെൻ്ററുകളും എയഡഡ് മേഖലയിൽ 
 1421 പരീക്ഷ കേന്ദ്രങ്ങളുമാണ് ഉള്ളത്. ആകെ  2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെയായി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഗൾഫിൽ 518 കുട്ടികളും ലക്ഷദ്വീപിൽ 289 പേരും പരീക്ഷ എഴുതും. മാർച്ച് 29 ന് പരീക്ഷകൾ അവസാനിക്കും.  തിരുവനന്തപുരത്തെ വിവിധ സർക്കാർ സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികൾ പരീക്ഷയ്ക്കുള്ള അവസാനത്തെ പഠനത്തിരക്കുകളിലാണ്.

ALSO READ: SSLC Exam 2023: എസ്.എസ്.എൽ.സി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ 491 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. വിദ്യാർത്ഥികൾക്കുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകിയതായി സ്കൂൾ അധികൃതർ അറിയിച്ചു. 70 മൂല്യനിർണയ ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കാനാകാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.

അതേസമയം 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറിക്കായി ഉള്ളത്. ആകെ 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.  മാസങ്ങൾക്കു മുൻപ് പരീക്ഷാ ടൈംടേബിൾ നൽകിയതായി മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News