New Delhi : ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ (Sree Padmanabha Temple Trust) 25 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രത്യേക ഓഡിറ്റ് റദ്ദാക്കാമെന്ന ട്രസ്റ്റിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിവരം അറിയിച്ചത്. ക്ഷേത്രത്തിന്റെയും ഭരണ ട്രസ്റ്റിന്റെയും സാമ്പത്തിക കണക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുമെന്നും. മൂന്ന് മാസത്തനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
Supreme Court rejects application filed by Sree Padmanabha Swamy Temple Trust to exempt it from the audit of 25 years as ordered by the top court last year for the Sree Padmanabha Swamy Temple in Thiruvananthapuram pic.twitter.com/HB64ll4jyd
— ANI (@ANI) September 22, 2021
ട്രസ്റ്റിന്റെയും ക്ഷേത്രത്തിന്റെയും 25 വർഷത്തെ വരവ് ചെലവുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്ന് 2020 ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഒരു സ്വകാര്യ കമ്പനിയെ ഓഡിറ്റിങ്ങിനായി ചുമതലപ്പെടുത്തിയിരുന്നു. വരവ് ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.
ALSO READ: പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണം, Padmanabha Swamy Temple Trust സുപ്രീംകോടതിയിൽ
തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നായിരുന്നു പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിലപാട്. 1965ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.
ALSO READ: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി
ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് (Padmanabhaswamy temple) സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ (Trust) നിയന്ത്രണത്തിലാണ്.
ALSO READ: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു
ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് (Audit) ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം നേരത്തെ സുപ്രീം കോടതിക്ക് (Supreme Court) നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി (Supreme Court) ട്രസ്റ്റിൽ പ്രത്യേക ഓഡിറ്റ് നിർദേശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...