ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 167-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്.
കോവിഡ് (Covid-19) മൂലം ഏറെ വിപുലമായ പരിപാടികള്‍ ഇക്കുറി ഉണ്ടാവില്ല. ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലുമാണ് പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്നത്. അരുവിപ്പുറം, ആലുവ തുടങ്ങിയ കേന്ദ്രങ്ങളിലും നിയന്ത്രണങ്ങളോടെ ചതയദിനാഘോഷ ചടങ്ങുകൾ ഉണ്ടാകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശിവഗിരിയിൽ ഇക്കൊല്ലം സമ്മേളനങ്ങളും ജയന്തി ഘോഷയാത്രയും ഉണ്ടാകില്ല. സന്യാസിമാരുടെ നേതൃത്വത്തിലും കാർമ്മികത്വത്തിലും പ്രത്യേക പൂജകളും പ്രതീകാത്മക ഘോഷയാത്രയുമുണ്ടാകും. ഗുരുദേവ ജയന്തി നാളായ ചതയം മുതൽ മഹാസമാധി ദിനമായ കന്നി അഞ്ച് വരെയുള്ള ജപയജ്ഞത്തിനും ഇന്ന് തുടക്കമാകും.
ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന ജയന്തി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarai Vijayan) പങ്കെടുക്കും.
Also Read: ഇന്നത്തെ കൊവിഡ് അവലോകന യോഗം മാറ്റി; നാളെ യോഗം ചേർന്നേക്കും
ഒരു പീഠയും എറുമ്പിന് പോലും വരുത്തരുതെന്ന് ഉപദേശിച്ച മഹാഗുരു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന അദ്ദേഹത്തിന്റെ ആ പ്രസക്തമായ ആപ്തവാക്യം ഇന്നും പ്രസക്തം.. എല്ലാത്തരം സാമൂഹ്യതിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ മഹദ് വ്യക്തിയാണ് ശ്രീനാരായണ ഗുരു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...