പാലക്കാട്ടെ കൊലപാതകങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം; കരുതല്‍ അറസ്റ്റടക്കമുള്ള നടപടികൾക്ക് നിര്‍ദ്ദേശം

രാഷ്ട്രീയ പകയുടെ പേരിൽ 24 മണിക്കൂറുകൾക്കിടെ  രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 05:46 PM IST
  • ഉത്തര മേഖല ഐജി അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും
  • കരുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകും
  • കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം
പാലക്കാട്ടെ കൊലപാതകങ്ങൾ; അന്വേഷണത്തിന്  പ്രത്യേക സംഘം; കരുതല്‍ അറസ്റ്റടക്കമുള്ള നടപടികൾക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളെ കുറിച്ച്  പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് . ഉത്തര മേഖല ഐജി അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും  ഡിജിപി അറിയിച്ചു.  ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് തിരിച്ചു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. ജില്ലയിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചേക്കം. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തുമെന്നാണ് സൂചന. പാലക്കാട്ടെ  കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാഷ്ട്രീയ പകയുടെ പേരിൽ 24 മണിക്കൂറുകൾക്കിടെ  രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ഇന്നലെ ഉച്ചയോടെയായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയും സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്ന് പിന്നീട്  സ്ഥിരീകരിച്ചിരുന്നു. 

സംഘര്‍ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എങ്കിലും ഇന്ന് രണ്ടാമത്തെ കൊലപാതകവും സംഭവിക്കുകയായിരുന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് പാലക്കാട് ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് ഗുരുതരമായി വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു  ശ്രീനിവാസൻ. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം  കടയില്‍ കയറിയാണ്  ശ്രീനിവാസനെ വെട്ടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News