KSEB: കെ എസ് ഇ ബിയുടെ സൗര പദ്ധതി; അപേക്ഷിക്കാന്‍ ഇനിയും അവസരം

Soura Project of KSEB: ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 06:50 PM IST
  • ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണത്തിനാണ് 23.03.2024 വരെ സമയം അനുവദിച്ചിരിക്കുന്നത്.
KSEB: കെ എസ് ഇ ബിയുടെ സൗര പദ്ധതി; അപേക്ഷിക്കാന്‍ ഇനിയും അവസരം

നാല്‍‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൌരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ എസ് ഇ ബിയുടെ പദ്ധതിയാണ് സൌര. മുപ്പത്തി അയ്യായിരത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ‘സൌര’യുടെ പ്രവര്‍ത്തനമികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആറു മാസം കൂടി സമയം അനുവദിച്ചിരിക്കുകയാണ് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. 

ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണത്തിനാണ് 23.03.2024 വരെ സമയം അനുവദിച്ചിരിക്കുന്നത്.  കെ എസ് ഇ ബിയുടെ ഇ കിരണ്‍ പോര്‍‍‍‍ട്ടലിലൂടെ (https://ekiran.kseb.in) സൌര പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News