സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Social Solidarity Parade: മേയർ അഡ്വ എം.അനിൽകുമാർ സേവ് ക്ലബ് ക്യാമ്പയിൻ തീം സോങ് പ്രകാശനം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 09:21 PM IST
  • വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നിർവഹിക്കും.
  • മേയർ അഡ്വ എം.അനിൽകുമാർ സേവ് ക്ലബ് ക്യാമ്പയിൻ തീം സോങ് പ്രകാശനം ചെയ്യും.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംപട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ" ഉയരാം ഒത്തുചേർന്ന് " എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന  സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ രണ്ടിന് രാവിലെ 11.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

 ചടങ്ങിൽ  ഹോം ഇ സർവേ, ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്റ്റ് വരെയുള്ള പിന്നാക്കവിഭാഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്കോളർഷിപ്പ്  കേന്ദ്രസർക്കാർ നിർത്തലാക്കിയതിനു പകരമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെടാവിളക്ക് സ്കോളർഷിപ്പ് പോർട്ടൽ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

 നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എ. ജി ഓഫീസിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും പ്രവൃത്തിപരിചയത്തിന് ഓണറേറിയത്തോടുകൂടി നിയമിക്കുന്ന ജസ്റ്റിസ്‌ വെൽഫയർ ആന്റ് ലീഗൽ അസിസ്റ്റൻസ് (ജ്വാല ) പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നിർവഹിക്കും. മേയർ അഡ്വ എം.അനിൽകുമാർ സേവ് ക്ലബ് ക്യാമ്പയിൻ തീം സോങ് പ്രകാശനം ചെയ്യും.

ALSO READ: സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി. ജെ വിനോദ്, കെ. ബാബു, അനൂപ് ജേക്കബ്, പി.വി ശ്രീനിജിൻ, കെ.എൻ ഉണ്ണികൃഷ്ണൻ, കെ. ജെ മാക്സി, എൽദോസ് കുന്നപ്പിള്ളിൽ, റോജി എം ജോൺ, അൻവർ സാദത്ത്, ഉമ തോമസ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വാർഡ് കൗൺസിലർ സുധാ ദിലീപ് കുമാർ, 

പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്,  പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, പട്ടികവർഗ്ഗ വികസന വകുപ്പ്  ഡയറക്ടർ ഡി. ആർ മേഘശ്രീ തുടങ്ങിയവർ പങ്കെടുക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ 18 വരെയുള്ള രണ്ടാഴ്ചക്കാലമാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News