തിരുവനന്തപുരം മൃ​ഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹർഷാദിന് പാമ്പിന്റെ കടിയേറ്റത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 02:18 PM IST
  • രാജവെമ്പാലയുടെ കടിയേറ്റ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്
  • ഉച്ചയ്ക്ക് 12.15ന് മറ്റ് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം
  • 20 വർഷമായി മൃ​ഗശാലയിലെ ജീവനക്കാരനായ ഹർഷാദ് പാമ്പുകളെയും മൃ​ഗങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ വിദ​ഗ്ധനായിരുന്നു
  • ഹർഷാദിന്റെ വലത് കയ്യിലാണ് കടിയേറ്റത്
തിരുവനന്തപുരം മൃ​ഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം (Thiruvananthapuram) മൃ​ഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. അനിമൽ കീപ്പർ എ ഹർഷാദ് ആണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹർഷാദിന് പാമ്പിന്റെ കടിയേറ്റത് (Snake bite).

രാജവെമ്പാലയുടെ കടിയേറ്റ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ഇന്നലെ ഉച്ചയ്ക്ക് 12.15ന് മറ്റ് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. 20 വർഷമായി മൃ​ഗശാലയിലെ (Zoo) ജീവനക്കാരനായ ഹർഷാദ് പാമ്പുകളെയും മൃ​ഗങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ വിദ​ഗ്ധനായിരുന്നു.

രാജവെമ്പാലയുടെ ചില്ലുകൂടിന് രണ്ട് അറകളാണുണ്ടായിരുന്നത്. മുന്നിലെ അറയിലായിരുന്ന പാമ്പിനെ രണ്ടാമത്തെ അറയിലേക്ക് മാറ്റിയതിന് ശേഷം ആദ്യത്തെ അറ വൃത്തിയാക്കി. തുടർന്ന് പിന്നിലെ അറ വൃത്തിയാക്കാൻ പാമ്പിനെ ആദ്യത്തെ അറയിലേക്ക് മാറ്റുന്നതിന് ഇടയിലാണ് കടിയേറ്റത്.

ALSO READ: Athira Death: ആതിരയ്ക്ക് രക്തം പേടി, കൊലപാതക സാധ്യത ആരോപിച്ച് ഇരുകുടുംബങ്ങളും, കുഴങ്ങി പോലീസ്

ഹർഷാദിന്റെ വലത് കയ്യിലാണ് കടിയേറ്റത്. പാമ്പ് പുറത്തിറങ്ങാതിരിക്കാൻ അതിനെ മുന്നിലെ കൂട്ടിലേക്ക് കമ്പ് കൊണ്ട് തള്ളി അകത്ത് കയറ്റി കൂട് അടച്ച ഹർഷാദ് തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ബം​ഗളൂരു പീലിക്കുളം മൃ​ഗശാലയിൽ നിന്ന് ഹർഷാദിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന മൂന്ന് രാജവെമ്പാലകളിൽ ഒന്നാണ് കടിച്ചത്.

രാജവെമ്പാല (King Cobra) വിഷത്തിന്റെ ചികിത്സയ്ക്കുള്ള ആന്റിവെനം ഇന്ത്യയിൽ ഇപ്പോൾ ഉത്പാദിപ്പിക്കുന്നില്ല. വൻ ചെലവ് വരുന്നതിനാലാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാത്തത്. കൊവിഡ് ചികിത്സ കഴിഞ്ഞ് ഈയിടെയാണ് ഹർഷാദ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.

ALSO READ: കല്ലമ്പലത്തെ യുവതിയുടെ മരണം: കൊലപാതകമെന്ന് ബന്ധുക്കൾ,കേസന്വേഷണം കൂടുതല്‍ ദിശകളിൽ

ഒന്നരവർഷം മുൻപ് മുതലയുടെ ആക്രമണത്തിൽ ഹർഷാദിന് പരിക്കേറ്റിരുന്നു. മൃ​ഗങ്ങളുടെ കൂട് വൃത്തിയാക്കാനും ഭക്ഷണം നൽകാനും പോകുമ്പോൾ രണ്ട് ജീവനക്കാർ വേണമെന്നാണ് ചട്ടം. ഇക്കാര്യത്തിൽ മൃ​ഗശാല അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷീജയാണ് ഹർഷാദിന്റെ ഭാര്യ. മകൻ അബിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News