മകൾ തീക്കൊള്ളികൊണ്ട് പൊള്ളിച്ചു,ദേഷ്യം പിടിച്ചാൽ ദിവസവും മർദ്ദനം,72കാരി അമ്മയുടെ ദുരവസ്ഥ

പഴകിയ അറ്റകുറ്റപ്പണികൾ നടത്താത്ത വീട്ടിനുള്ളിൽ ആണ് ഓമന അമ്മ വർഷങ്ങളായി താമസിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 11:10 AM IST
  • മകൾ വീടിന്റെ മുറ്റത്തിട്ട് അമ്മയെ മർദിക്കുന്നതിന്റെയും പിടിച്ചുവലിക്കുന്നതിൻറെയും ദൃശ്യങ്ങൾ
  • ഈ ദൃശ്യങ്ങൾ കണ്ടാണ് പൂജപ്പുര പൊലീസ് സ്ഥലത്തെത്തിയത്
  • കേസെടുക്കുമെന്ന് പൂജപ്പുര പോലീസ് അറിയിച്ചു
മകൾ തീക്കൊള്ളികൊണ്ട് പൊള്ളിച്ചു,ദേഷ്യം പിടിച്ചാൽ ദിവസവും മർദ്ദനം,72കാരി അമ്മയുടെ ദുരവസ്ഥ

തിരുവനന്തപുരം: 72-കാരി അമ്മക്ക് സ്വന്തം മകളിൽ നിന്ന് പോലും ദിവസവും  ഏൽക്കേണ്ടി വരുന്നത് ക്രൂരമായ മർദ്ദനങ്ങൾ. മർദ്ദനത്തിൻറെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.മകളും കൊച്ചുമകളും ചേർന്നാണ് ഓമനയെ ക്രൂരമായി മർദിച്ചത്.

പഴകിയ അറ്റകുറ്റപ്പണികൾ നടത്താത്ത വീട്ടിനുള്ളിൽ ആണ് ഓമന അമ്മ വർഷങ്ങളായി താമസിക്കുന്നത്. മകൾ തൊട്ടടുത്ത വീട്ടിലും. മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകൻ കാട്ടാക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ഭർത്താവ് വർഷങ്ങൾക്ക് മുൻപെ മരിച്ചു. മകളുടെ സംരക്ഷണയിലാണ് കുറച്ചുകാലമായി ഓമന താമസിച്ചിരുന്നത്. പക്ഷേ ക്രൂരമായ മർദനങ്ങളാണ് ഈ 72കാരിക്ക് സ്വന്തം മകളിൽ നിന്ന് നേരിടേണ്ടി വന്നത്.

Also Read : Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ

വാർധക്യത്തിന്റെ ചുളിവുകൾക്കൊപ്പം ഓമനയുടെ മുഖത്തു നിറയെ മർദനത്തിന്റെ പാടുകളാണ്. കണ്ണിന് ചുറ്റും തടിച്ചു കരുവാളിച്ചും കിടക്കുന്ന പാടുകൾ. തീക്കൊള്ളികൊണ്ട് മകൾ ചുണ്ട് പൊള്ളിച്ചു. മകൾ നിരന്തരം എത്തി മർദിക്കാറുണ്ടെന്ന് പറയുന്നു ഈ അമ്മ. എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ട് കാണിക്കുമ്പോൾ ഉന്തിയിടും. കഴിഞ്ഞ ദിവസം സ്പൂൺ കൊണ്ട് മുഖത്തിട്ട് കുത്തി. ഭക്ഷണം പോലും നൽകാറില്ല. പെൻഷൻ പണവും കൈക്കലാക്കും. 

 

മകൾ വീടിന്റെ മുറ്റത്തിട്ട് അമ്മയെ മർദിക്കുന്നതിന്റെയും പിടിച്ചുവലിക്കുന്നതിൻറെയും ദൃശ്യങ്ങൾ തൊട്ടടുത്തുള്ള ഫ്ളാറ്ററിലെ ആളാണ് മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ കണ്ടാണ് പൂജപ്പുര പൊലീസ് സ്ഥലത്തെത്തിയത്. ഓമനെയെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന്  പൂജപ്പുര പോലീസ് അറിയിച്ചു. വനിതാ സംരക്ഷണ ഓഫീസും ഉടനടി ഇടപെട്ടു.

 Also Read:  മൂന്നാറിൽ ഉരുൾപ്പൊട്ടൽ; ഒരു ക്ഷേത്രവും 2 കടകളും മണ്ണിനടിയിൽ!

ഓമനയുടെ സംരക്ഷണം ഏറ്റെടുത്തു. ഇവരെ അത്താണിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. മുറിവുകൾ ഇൻഫക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വൈദ്യസഹായം നല്‍കാനും നിർദേശം നല്‍കി.  രണ്ട് ദിവസത്തികം ഇവരെ സർക്കാർ അഗതി മന്തിരത്തിലേക്ക് മാറ്റും.  പൂജപ്പുര പോലീസിന്‍റെ സഹായത്തോടയാണ്  ഓമനയെ അത്താണിയിലേക്ക് മാറ്റിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News