Shashi Tharoor: ഒരു ശബ്‌ദത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകം മുഴുവൻ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നു: ശശി തരൂർ

Shashi Tharoor on Rahul Gandhi: ലോകത്തിന്റെ ഒരോ കോണിലും ഇപ്പോള്‍ ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നുവെന്ന് ശശി തരൂർ എം.പി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 06:18 PM IST
  • 'ഒരു ശബ്ദം നിശബ്ദമാക്കാന്‍ അവർ ശ്രമിച്ചു.
  • ഇപ്പോള്‍ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ്', ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
  • ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻ‌ഷോട്ടുകളടക്കമാണ് തരൂർ പങ്കുവച്ചത്
Shashi Tharoor: ഒരു ശബ്‌ദത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകം മുഴുവൻ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നു: ശശി തരൂർ

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാന്‍ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോള്‍ ലോകം ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. 

'ഒരു ശബ്ദം നിശബ്ദമാക്കാന്‍ അവർ ശ്രമിച്ചു. ഇപ്പോള്‍ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ്', ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻ‌ഷോട്ടുകളടക്കമാണ് തരൂർ പങ്കുവച്ചത്. രാഹുൽ ​ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തുടർന്ന് പ്രതിക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. 

 

കഴിഞ്ഞ ദിവസവും സമാനപ്രതികരണം തരൂര്‍ നടത്തിയിരുന്നു. 'ബ്രിട്ടീഷ് സദസിന് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. എന്നാല്‍, പ്രവൃത്തികളിലൂടെ അതിന്റെ ഏറ്റവും മോശം അവസ്ഥ ബിജെപി സര്‍ക്കാര്‍ കാണിച്ചുകൊടുത്തു', എന്നായിരുന്നു രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ശശി തരൂർ പറഞ്ഞത്. 

Also Read: Rahul Gandhi: മാപ്പ് പറയാൻ താൻ സവർക്കറല്ല, ആരെയും ഭയക്കില്ല; പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി

തന്നെ അയോ​ഗ്യനാക്കിയോ ജയിലിൽ അടച്ചോ നിശബ്ദനാക്കാൻ സാധിക്കില്ലെന്ന് രാഹുൽ ​ഗാന്ധി ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. താൻ ഒന്നിനെയും ഭയപ്പെടുന്നവനല്ല. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം വെളിപ്പെടുത്തിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്. അദാനിയുമായി ബന്ധപ്പെടുത്തി ചോദ്യങ്ങൾ ഉന്നയിച്ചതോടെ തന്നെ ഉന്നമിട്ടു.

അദാനിയുടെ ഷെൽ കമ്പനിയിൽ 20000 കോടി നിക്ഷേപിച്ചാരാണെന്ന് വ്യക്തമാക്കണം. അദാനിക്കായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങൾ നൽകി. ഇതെല്ലാം പുറത്ത് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത്. പാര്‍ലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത്. അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാരിക്കുകയാണ് അയോഗ്യനാക്കപ്പെട്ടത്.  ജയിലിലടച്ചാലും താൻ ഭയക്കില്ല. മാപ്പ് പറയാൻ ഞാൻ സവര്‍ക്കറല്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും രാഹുൽ ​ഗാന്ധി വിശദീകരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News