Sexual assault: കടലില്‍ നിന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് അറസ്റ്റില്‍

Sexual assault on a foreign woman in Kollam: മയ്യനാട് താന്നിയിലെ റിസോര്‍ട്ടിന് സമീപത്ത് വെച്ചാണ് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 12:40 PM IST
  • പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈന്‍ എന്നയാളാണ് അറസ്റ്റിലായത്.
  • കൊല്ലത്ത് ഓസ്‌ട്രേലിയന്‍ വനിതയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
  • കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവമുണ്ടായത്.
Sexual assault: കടലില്‍ നിന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് അറസ്റ്റില്‍

കൊല്ലം: വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈന്‍ എന്നയാളാണ് അറസ്റ്റിലായത്. കൊല്ലത്ത് ഓസ്‌ട്രേലിയന്‍ വനിതയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവമുണ്ടായത്. നാല് മണിയോടെ മയ്യനാട് താന്നിയിലെ റിസോര്‍ട്ടിന് സമീപത്ത് വെച്ചാണ് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കടലില്‍ ഇറങ്ങി നില്‍ക്കുകയായിരുന്ന വിദേശ വനിതയെ പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു. പിന്നീട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെങ്കിലും യുവതി അവഗണിച്ചു. ഇതിന് പിന്നാലെ യുവതിയുടെ അടുത്ത് എത്തിയ ഇയാള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസാണ് പ്രതിയെ പിടികൂടിയത്. 

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ അസമിൽ നിന്ന് പൊക്കി കളമശേരി പോലീസ്

മദ്യപാനത്തിനിടെ തര്‍ക്കം; മധ്യവയസ്‌കനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പാക്കട ശ്രീ നഗര്‍ ഒമ്പതില്‍ മധു (55) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

ഭാര്യയുമായി പിണങ്ങി കടപ്പാക്കടയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മധു കഴിഞ്ഞിരുന്നത്. ഈ വീട്ടില്‍ സ്ഥിരമായി മദ്യപാനം നടക്കുകയും അടിപിടിയുണ്ടാവുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയും ഒരു സംഘം ഇവിടെ വെച്ച് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് മധുവിന് കുത്തേറ്റതെന്ന് സംശയിക്കുന്നു. കുത്തേറ്റതിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. കുത്തിയ ആളും മറ്റൊരാളെ വിളിച്ചു വരുത്തി ബൈക്കില്‍ രക്ഷപ്പെട്ടു. 

സ്ഥിരം ഇവിടെ പ്രശ്നങ്ങള്‍ നടക്കുന്നതിനാല്‍ ബഹളം കേട്ട് നാട്ടുകാരും ഇവിടേക്ക് എത്തിയില്ല. മദ്യപസംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഇന്ന് വീട്ടില്‍ എത്തിയപ്പോഴാണ് മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഈസ്റ്റ് സി ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News