Lal Varghese Kalpakavadi Passed Away: മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു

Lal Varghese Kalpakavadi Death: കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനായിട്ടും ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് ലാൽ വർഗീസിനെ കോണ്‍ഗ്രസുകാരനാക്കിയത്.  

Written by - Ajitha Kumari | Last Updated : Oct 21, 2024, 09:56 AM IST
  • മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു
  • തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
  • കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു
Lal Varghese Kalpakavadi Passed Away: മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

Also Read: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!

കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ദീര്‍ഘകാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു അദ്ദേഹം.  ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ വര്‍ഗീസ് വൈദ്യന്റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി. ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് ലാൽ വർഗീസിനെ കോണ്‍ഗ്രസുകാരനാക്കിയത്.  

തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി സഹോദരനാണ്. 2021 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായും ഹോര്‍ട്ടി കോര്‍പ് ചെയര്‍മാനായും കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

കര്‍ഷക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2016 ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News