Anil K Antony Joins BJP: അനില്‍ ആന്റണി ബിജെപിയിൽ; ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് കെ സുരേന്ദ്രനൊപ്പം, ആന്റണിയുടെ പ്രതികരണം ഉടന്‍

Anil K Antony Joins BJP: ബിജെപിയിൽ ചേരുന്നു എന്നത് വ്യാജ പ്രചാരണം മാത്രമാണെന്നായിരുന്നു ഇത്രനാളും അനിൽ കെ ആന്റണി പറഞ്ഞുകൊണ്ടിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 04:14 PM IST
  • ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമായിരുന്നു അനിൽ ബിജെപി ആസ്ഥാനത്തെത്തിയത്
  • കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും ആയിരുന്നു അനില്‍ ആന്റണി
Anil K Antony Joins BJP: അനില്‍ ആന്റണി ബിജെപിയിൽ; ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് കെ സുരേന്ദ്രനൊപ്പം, ആന്റണിയുടെ പ്രതികരണം ഉടന്‍

തിരുവനന്തപുരം/ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയിലേക്ക്. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം എത്തി അനില്‍ ആന്റണി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു. അതിന് മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും അനില്‍ കെ ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു.

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും ആയിരുന്നു അനില്‍ ആന്റണി. താന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചതായി അദ്ദേഹം അറിയിച്ചു. നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി പുറത്ത് വന്നതോടെ ആയിരുന്നു അനിലിന്റെ മാറ്റം തുടങ്ങുന്നത്. അന്ന് ബിബിസിയെ വിമര്‍ശിച്ചും നരേന്ദ്ര മോദിയെ പിന്തുണച്ചും അനില്‍ രംഗത്ത് വന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അനിലിനെ തള്ളിപ്പറയുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയുമായുള്ള അകല്‍ച്ച പൂര്‍ണമായി.

പിന്നീട് അനില്‍ ആന്റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലതും ബിജെപിയിലേക്ക നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി പ്രവേശനം എന്ന വാദത്തെ പൂര്‍ണമായി നിരാകരിക്കുകയും ചെയ്തിരുന്നു അനില്‍ ആന്റണി.

അനില്‍ ആന്റണിയുടെ നിലപാട് മാറ്റങ്ങളെ കുറിച്ചും ബിബിസി വിമര്‍ശനത്തെ കുറിച്ചും മോദി പിന്തുണയെ കുറിച്ചും എകെ ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അനില്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിറകെ എകെ ആന്റണിയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകും എന്നാണ് അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ 6, വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് എകെ ആന്റണിയുടെ വാര്‍ത്താ സമ്മേളനം.

ബിജെപിയുടെ 43-ാം സ്ഥാപക ദിനം കൂടിയാണ് 2023 ഏപ്രില്‍ 6. ഈ ദിവസം തന്നെ തന്റെ ബിജെപി പ്രവേശനത്തിനായി അനില്‍ ആന്റണി തിരഞ്ഞെടുത്തു എന്ന പ്രത്യേകതയും ഉണ്ട്. അനിലിന്റെ വിദ്യാഭ്യാസ യോഗ്യതകളെ ഏറെ പ്രശംസിച്ചുകൊണ്ടാണ് പിയൂഷ് ഗോപാല്‍ സംസാരിച്ചത്. പാര്‍ട്ടി ഏറെ ചുമതലകള്‍ അനിലിനെ ഏല്‍പിക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. മറുപടി പ്രസംഗത്തില്‍ മോദി സ്തുതികള്‍ നിറച്ചുകൊണ്ടായിരുന്നു അനിലിന്റെ വാക്കുകള്‍. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News