തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസമായ ഇന്ന് വീണ്ടും തുടങ്ങി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ജോയിയെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് നേതൃത്വം നല്‍കുന്നുണ്ട്. എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും ഇന്ന് തുരങ്കത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
Also Read: ജോയിയെ കണ്ടെത്താൻ റോബോട്ടുകളെ ഇറക്കി പരിശോധന; കാണാതായിട്ട് 10 മണിക്കൂർ പിന്നിടുന്നു
റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെ നിര്‍ദേശപ്രകാരം 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവര്‍ത്തനം രാത്രി അവസാനിപ്പിക്കുകയായിരുന്നു. ജോയിയെ ഇതുവരെ കണ്ടെത്താനായില്ല. ഇതിനിടയിൽ മാന്‍ഹോളില്‍ റോബോട്ടിനെ ഉപയോഗിച്ചു പരിശോധന ആരംഭിച്ചിട്ടുണ്ട്. മാലിന്യം മാറ്റാനായാണ് റോബോട്ടിന്റെ സഹായം തേടുന്നത്. ജോയിയെ ഇപ്പോൾ പത്ത് മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്.
Also Read: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതവും!
പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ കൊണ്ടു ടണ്‍കണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്‌കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായി നീങ്ങാൻ കഴിഞ്ഞത്. പിന്നാലെയായിരുന്നു റോബോട്ടിന്റെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മാലിന്യം നീക്കി രാത്രിയിലും പരിശോധന തുടരുന്നുണ്ട്.
Also Read: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!
റെയില്‍വേ പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളുകള്‍ തുറന്നു പരിശോധിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ് സംരംഭമായ ജെന്റോബട്ടിക്‌സ് ജല അതോറിറ്റിക്കു നിര്‍മ്മിച്ചു നല്‍കിയ 'ബാന്‍ഡികൂട്ട്' റോബട് ഉപയോഗിച്ച് രാത്രി 12 വരെ മാലിന്യം നീക്കി. മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാറെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയായി 3 ദിവസം മുന്‍പാണ് ജോയി എത്തിയത്. 2 അതിഥി തൊഴിലാളികള്‍ക്കൊപ്പമാണ് ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കില്‍പെട്ട ജോയിക്കു കരയില്‍ നിന്ന അതിഥിത്തൊഴിലാളികള്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെയായിരുന്നു ഇവർ ജോലി തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.