ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കേസിലെ പ്രതിയുമായ എം ശിവശങ്കറിന് അനുവദിച്ച ജാമ്യം രണ്ട് മാസത്തേക്ക് കൂടി സുപ്രീം കോടതി നീട്ടി. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.
Also Read: Life Mission Bribery Case ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയിൽ
നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി ശിവശങ്കറിന് നേരത്തെ രണ്ട് മാസത്തെ ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചിരുന്നത്. ഈ കാലാവധി ഒക്ടോബർ 2-ന് അവസാനിക്കാനിരിക്കെയായിരുന്നു ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ശിവശങ്കർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു ശസ്ത്രക്രിയകൂടി ആവശ്യമാണെന്ന് കാണിച്ചാണ് ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷകൻ മനു ശ്രീനാഥും വാദിച്ചത്. എന്നാൽ ചികിത്സയ്ക്കായി അനന്തമായി ജാമ്യം നീട്ടിനൽകുന്നതിനെ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെഎം നടരാജ് എതിർത്തിരുന്നു. എന്നിട്ടും ഈ എതിർപ്പ് അവഗണിച്ചാണ് ജാമ്യ കാലാവധി രണ്ട് മാസത്തേക്കുകൂടി നീട്ടിയ വിധി സുപ്രീം കോടതി ഉത്തരവിട്ടത്. ഈ കാലാവധി കഴിയുമ്പോൾ ശിവശങ്കർ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...