Siddharth death case: സിദ്ധാർഥന്റെ മരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Pookkodu student death case: പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അന്വേഷണം നടത്തുന്നത് കൊണ്ടു സത്യം പുറത്ത് കൊണ്ടുവരാൻ കഴിയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 10:07 PM IST
  • രജിസ്ട്രാർ, ഡീൻ എന്നുവരെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ തൽ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണം.
  • കാമ്പും കഴമ്പുമുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തെ എസ് എഫ് ഐ കുഴിച്ചു മൂടി.
  • മയക്കു മരുന്ന് മാഫിയാ സംഘങ്ങളിൽപ്പെട്ടവർ നിസ്വരായ വിദ്യാർത്ഥികളെ മൃഗീയമായി വേട്ടയാടുന്നു.
Siddharth death case: സിദ്ധാർഥന്റെ മരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അന്വേഷണം നടത്തുന്നത് കൊണ്ടു സത്യം പുറത്ത് കൊണ്ടു വരാനോ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനോ കഴിയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

കാമ്പും കഴമ്പുമുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തെ കുഴിച്ചു മൂടിയ എസ് എഫ് ഐ കാമ്പസ്സുകളിൽ ഇപ്പോൾ നടത്തുന്നത് വിദ്യാർത്ഥി രാഷ്ട്രീയമല്ല. മയക്കു മരുന്ന് മാഫിയാ സംഘങ്ങളിൽപ്പെട്ടവർ നിസ്വരായ വിദ്യാർത്ഥികളെ മൃഗീയമായി വേട്ടയാടുന്ന കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കുകയാണ്. എസ് എഫ് ഐ യുടെ നേതാക്കളോ യൂണിയൻ ഭാര വാഹികളോ ആയ ഇവർ  യഥാർത്ഥമായ കലാലയ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘമായി മാറിയിരിക്കുകയാണ്.

ALSO READ: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതൽ തന്നെ; കർശന നിർദ്ദേശവുമായി എംവിഡി

സിദ്ധാർത്ഥന്റെ ഭൗതിക ശരീരം ക്യാമ്പസ്സിൽ കൊണ്ടുവന്ന ദിവസം വിസി, രജിസ്ട്രാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പ്രൊഫസ്സർമാരുടെ ഉദ്യോഗകയറ്റത്തിനുള്ള ഇന്റർവ്യു നടത്താൻ കാട്ടിയ വ്യാഗ്രത ഇവരുടെ ഉത്തരവാദിത്തരഹിത നടപടികളുടെ ഉദാഹരണമാണെന്നും രജിസ്ട്രാർ, ഡീൻ എന്നുവരെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ  തൽ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News