കെഎസ്ആർടിസിയിൽ ശമ്പള വിതരണം; കിട്ടുന്നത് ജൂലൈ മാസത്തെ ശമ്പളം

ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 11:09 AM IST
  • ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്
  • 838 CLR ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു
  • മറ്റെല്ലാ ഡിപ്പാർട്ട്മെൻറുകൾക്കും ശമ്പളവും ബോണസും ലഭിച്ചിരുന്നു
കെഎസ്ആർടിസിയിൽ ശമ്പള വിതരണം; കിട്ടുന്നത് ജൂലൈ മാസത്തെ ശമ്പളം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75%  വിതരണം ചെയ്തു. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന്   രൂപയാണ് നൽകിയത്. 

ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്.838 CLR ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു. രണ്ട് മാസമായി തുടരുന്ന ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ജിവനക്കാർ ചർച്ച നടത്താൻ ഇരിക്കവെയാണ് പുതിയ നടപടി. ശമ്പളം മുടങ്ങിയതോടെ വലിയ പ്രതിസന്ധിയാണ് ജീവനക്കാർക്കുണ്ടായത്. 

ALSO READ: തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മറ്റെല്ലാ ഡിപ്പാർട്ട്മെൻറുകൾക്കും ശമ്പളവും ബോണസും ലഭിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ ചർച്ചയായിരുന്നു പല ജീവനക്കാരും ആത്മഹത്യയുടെ വക്കിൽവരെ എത്തിയിരുന്നു എന്നതാണ് സത്യം. ഇതിന് പിന്നാലെയാണ് ശമ്പള കാര്യത്തിൽ കെഎസ്ആർടിസി തന്നെ ഒരു തീരുമാനത്തിൽ എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News