Sabarimala: കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Sabarimala: ക്ഷേത്രനട തുറക്കുന്ന നാളെ അതായത് ഫെബ്രുവരി 12 ന് പൂജകള്‍ ഉണ്ടാവില്ല. രാത്രി 10 മണിയോടെ നട അടയ്ക്കുകയും ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 07:49 AM IST
  • കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
  • നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് നട തുറക്കുക
Sabarimala: കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Sabarimala Pilgrimage: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് നടതുറന്ന് പൂജകൾ ചെയ്യുന്നത്. 

Also Read: Burns ICU: പൊള്ളലേറ്റവര്‍ക്ക് നൂതന ചികിത്സാ സംവിധാനം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയു

ക്ഷേത്രനട തുറക്കുന്ന നാളെ അതായത് ഫെബ്രുവരി 12 ന് പൂജകള്‍ ഉണ്ടാവില്ല. രാത്രി 10 മണിയോടെ നട അടയ്ക്കുകയും ചെയ്യും.  ശേഷം കുഭം ഒനായ പിറ്റേന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കുകയും  നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാവും.  ഒപ്പം മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും. പുഷ്‌പാഭിഷേകം, കലശാഭിഷേകം, പടിപൂജ, കളഭാഭിഷേകം, ഉദയാസ്‌തമയപൂജ എന്നിവയും നടക്കും. 

Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ! 

വെര്‍ച്വല്‍ ക്യൂവിലൂടെ ദർശനത്തിനായി ബുക്ക് ചെയ്‌ത ഭക്തര്‍ക്ക് സന്നിധാനത്തേക്ക് എത്തിച്ചേരാവുന്നതാണ്.  നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News