വികസനത്തെക്കുറിച്ച് പറയുമ്പോൾ ചിലർ രാഷ്ട്രീയം കാണുന്നു; കേരള സന്ദർശനത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് എസ്.ജയശങ്കറിന്‍റെ മറുപടി

. തങ്ങൾ വികസനത്തെ ക്കുറിച്ച് പറയുമ്പോൾ ചിലർ അതിൽ രാഷ്ട്രീയം കണ്ടെത്തുന്നുവെന്നും  ജയശങ്കർ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 07:28 PM IST
  • മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
  • തങ്ങൾ വികസനത്തെ ക്കുറിച്ച് പറയുമ്പോൾ ചിലർ അതിൽ രാഷ്ട്രീയം കണ്ടെത്തുന്നു
  • ജനങ്ങളുടെ പ്രതികരണം പ്രധാനമന്ത്രിയെ അറിയിക്കും
വികസനത്തെക്കുറിച്ച് പറയുമ്പോൾ ചിലർ രാഷ്ട്രീയം കാണുന്നു; കേരള സന്ദർശനത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് എസ്.ജയശങ്കറിന്‍റെ  മറുപടി

കേരള സന്ദർശനത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജനങ്ങളെയും അവരുടെ താല്പര്യങ്ങളെയും മനസിലാക്കാനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നത്. അതിൽ രാഷ്ട്രീയം കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. തങ്ങൾ വികസനത്തെ ക്കുറിച്ച് പറയുമ്പോൾ ചിലർ അതിൽ രാഷ്ട്രീയം കണ്ടെത്തുന്നുവെന്നും  ജയശങ്കർ പറഞ്ഞു.ജനങ്ങളുടെ പ്രതികരണം പ്രധാനമന്ത്രിയെ അറിയിക്കും. മോദി സർക്കാരിന്റെ നിരവധി പദ്ധതികൾ നല്ല രീതിയിൽ നടപ്പാക്കുന്നതിൽ സംത്യപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്. ജയശങ്കർ. കേന്ദ്ര പദ്ധതികൾ വിലയിരുത്തേണ്ടത് കേന്ദ്ര മന്ത്രിമാരുടെ ചുമതലയാണ്. മന്ത്രിസഭയിലെ സാമ്പത്തിക കാര്യ വിഭാഗത്തിലെ അംഗം കൂടിയാണ് താൻ. വികസനത്തെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് രാഷ്ട്രീയം കണ്ടെത്തുന്നതെന്നും എസ് ജയശങ്കർ ചോദിച്ചു. സ്വർണക്കടത്ത് കേസിലും വിദേശകാര്യ മന്ത്രി പ്രതികരണം നടത്തി. അന്വേഷണം നടക്കുകയാണ്. കേന്ദ്ര ഏജൻസികളിൽ വിശ്വാസമുണ്ട്. അന്വേഷണ ഏജൻസികൾ ഉചിതമായ നടപടികൾ വേണ്ട ഘട്ടത്തിൽ സ്വീകരിക്കും -വിദേശകാര്യ മന്ത്രി പറഞ്ഞു.

ശ്രീലങ്കയിലെ ജനങ്ങൾക്ക് എല്ലാ സഹായവും നൽകും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുണ്ടാകും. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പുതുമ തോന്നുന്നില്ല.ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.എല്ലാ കാര്യങ്ങളിലും  വ്യക്തതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News