കൊച്ചി: കോണ്‍ഗ്രസിന് ഒരു പുതു ജീവന്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബരം സംഘടിപ്പിച്ചത്. സംഘടന നവീകരണം, പെരുമാറ്റച്ചട്ടം. സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശക്തികരണം തുടങ്ങി നിരവധി കാര്യങ്ങളിലുള്ള ചര്‍ച്ചയ്ക്ക് ചിന്തന്‍ ശിബരം വേദിയായി.
പാർട്ടിയില്‍ സമൂലമായ മാറ്റത്തിന് വഴിതുറക്കാൻ ചർച്ചകൾ ക്രിയാത്മകമാക്കണമെന്നും ഉള്ളു തുറന്നുള്ള സംവാദങ്ങൾ അനിവാര്യമാണ് എന്നുമായിരുന്നു KPCC അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. സിപിഎം- ബിജെപി കൂട്ടുക്കെട്ടിനെ തുറന്നുകാണിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയണമെന്ന് കെ.സി.വേണുഗോപാല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുള്ള പ്രവർത്തനം തുടരണമെന്നായിരുന്നു രമേശ് ചെന്നിത്തല മുന്നോട്ടു വച്ച അഭിപ്രായം.
എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാന്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബരം ഇപ്പോള്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും വഴി തെളിച്ചിരിയ്ക്കുകയാണ്. മുല്ലപ്പളളിയും വി എം സുധീരനുമടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ ചിന്തന്‍ ശിബരത്തില്‍ പങ്കെടുത്തിരുന്നില്ല എന്നത് തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു.
എന്നാല്‍, ചിന്തന്‍ ശിബരം പൂര്‍ത്തിയായതോടെ മറ്റൊരു വിവാദം കൂടി തലപൊക്കിയിരിയ്ക്കുകയാണ്. കേരള കോണ്‍ഗ്രസ് (എം) നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തരികെ എത്തിക്കണം എന്ന പ്രമേയം ചിന്തന്‍ ശിബിരത്തില്‍ പാസാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിയ്ക്കുന്നത്. ഇതിന് പരോക്ഷ മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. Zee News ന് നല്‍കിയ അഭിമുഖത്തിന്‍റെ ചില ഭാഗങ്ങള്‍ ചേര്‍ത്താണ് അദ്ദേഹം ഫേയ്‌സ്ബുക്ക് വിഡിയോയിലൂടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അഭിമുഖത്തില്‍ റോഷി അഗസ്റ്റിന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി വിശദീകരിയ്ക്കുകയാണ്. അതായത്, UDF വിട്ടുപോയവരെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കണം എന്നാണ് പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഉദ്ദേശിച്ചത് എന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഇതില്‍ കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടുന്നില്ല. കാരണം കേരള കോണ്‍ഗ്രസ് (എം) UDF വിട്ടുപോയതല്ല, മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഒന്ന് കണ്ണോടിച്ചാല്‍ വ്യക്തമാകും, UDF - ല്‍ നിന്നും ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) നെ പുറത്താക്കുകയായിരുന്നു. ഞങ്ങളെ UDF ല്‍നിന്നും പുറത്തുവിട്ടതാണ് എന്നദ്ദേഹം അഭിമുഖത്തില്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഒരു മുഖ്യ ധാരാ പാര്‍ട്ടിയില്‍ നിന്നും വിട്ടു പോകുന്നതും, പുറത്താക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തില്‍ പ്രശോഭിച്ചിരുന്ന, കോണ്‍ഗ്രസിന്‍റെ അടിസ്ഥാനശിലയായിരുന്ന ഒരു പാര്‍ട്ടിയെ ഒരു സുപ്രഭാതത്തില്‍ പുറത്താക്കുകയായിരുന്നു. ഈ നടപടിയിലൂടെ മാണി സാറിന്‍റെ പാര്‍ട്ടിയേയും പൈതൃകത്തേയുമാണ് UDF പുറത്താക്കിയത്.
LDF - ല്‍ ചേരുക എന്നത് പെട്ടെന്നുള്ള തീരുമാനം ആയിരുന്നില്ല, അതുകൂടാതെ, കഴിഞ്ഞ 4 പതിറ്റാണ്ട് മുന്നണി മാറുകയും തിരികെ വരുകയും ചെയ്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രെസ് (എം ) എന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. അങ്ങനെ മുന്നണി മാറുന്നവര്‍ ഉണ്ടാകാം, ഒരു പക്ഷെ അവരെയാകാം കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണി സാറിന്‍റെ പൈതൃകം ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവരോട് ഒന്നേ പറയാനുള്ളൂ, പ്രത്യയശാസ്ത്രവും നിലപാടും മാറില്ല, അഭിമുഖത്തില്‍ റോഷി അഗസ്റ്റിന്‍ തീര്‍ത്തു പറഞ്ഞു, കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്ന് സ്വമേധയാ വിട്ടു പോയതല്ല, പുറത്താക്കിയതാണ്. യുഡിഎഫിന് അടിത്തറ പാകിയ കെ.എം. മാണിയുടെ പൈതൃകം തള്ളിപ്പറഞ്ഞ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനാണ് അന്ന് ശ്രമം നടന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നടപടികളും തുടരുന്നതിന് രാഷ്ട്രീയമായി ചിന്തിച്ചു കൈക്കൊണ്ട തീരുമാനമാണ് എല്‍ഡിഎഫ് പ്രവേശനം. അതു ഒരു സുപ്രഭാതത്തില്‍ കൈക്കൊണ്ട തീരുമാനം ആയിരുന്നില്ല. മുന്നണികളിലേക്ക് മാറി മാറി പോകുന്ന പാര്‍ട്ടി ആല്ല കേരളാ കോണ്‍ഗ്രസ് എം. എന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. കേരള കോണ്‍ഗ്രസ് (എം) ന് UDF മുന്നണിയില്‍ ഉണ്ടായിരുന്ന വിലയും സ്വാധീനവും ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ മനസിലാക്കി വരികയാണ്. കേരള കോണ്‍ഗ്രസ് (എം) നെ പുറത്താക്കിയ തീരുമാനത്തിന് പാര്‍ട്ടിയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു എന്നതിന് പിന്നീട് വന്ന തിരഞ്ഞെടുപ്പുകള്‍ സാക്ഷി...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...