അന്യസംസ്ഥാന സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് വെഹിക്കിൾ ഉദ്യോഗസ്ഥർ വീണ്ടും റാന്നിയിൽ തടഞ്ഞു

സുപ്രീം കോടതിയുടെ അനുമതിയോടെയാണ് സർവീസ് നടത്തിയതെന്ന് ബസ് ഓണർ ഗിരീഷ് പറയുന്നത്.കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്‌പോർട് നിയമം ഉള്ളതിനാലാണ് പുതിയ സർവ്വീസ് ആരംഭിച്ചതെന്ന് ഉടമ

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 08:54 AM IST
  • സുപ്രീം കോടതിയുടെ അനുമതിയോടെയാണ് സർവീസ് നടത്തിയത് എന്നാണ് ബസ് ഉടമ
  • മോഴി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി
  • പുതിയ ട്രാൻസ്‌പോർട് നിയമത്തിലാണ് അന്യ സംസ്ഥാന സർവീസിനുള്ള കളം ഒരുങ്ങിയത്
അന്യസംസ്ഥാന  സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ്  വെഹിക്കിൾ ഉദ്യോഗസ്ഥർ വീണ്ടും റാന്നിയിൽ  തടഞ്ഞു

പത്തനംതിട്ട: അന്യ സംസ്ഥാന സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ വീണ്ടും റാന്നിയിൽ തടഞ്ഞു. റോബിൻ ബസാണ് രണ്ടാമതും ഉദ്യോഗസ്ഥർ തടഞ്ഞത്.  മോട്ടോർ വാഹന വകുപ്പിന്റെ അനവധി വാഹനങ്ങളും,ഉദ്യോഗസ്ഥരും,പോലീസും അടങ്ങിയ സംഘമാണ് രാവിലെ ബസ്  കസ്റ്റഡിയിൽ എടുത്തത്. രാവിലെ 5:30-ന് കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടയിലാണ് ബസ് തടഞ്ഞത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂർ വരെയാണ് ബസ് സർവ്വീസ് നടത്തുന്നത്. 

സുപ്രീം കോടതിയുടെ അനുമതിയോടെയാണ് സർവീസ് നടത്തിയത് എന്നാണ് ബസ് ഓണർ ഗിരീഷ് പറയുന്നത്.കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്‌പോർട് നിയമം ഉള്ളതിനാലാണ് പുതിയ സർവ്വീസ് ആരംഭിച്ചതെന്ന് ഉടമ പറയുന്നു. യാത്രക്കാരുടെയും,ബസ് ജോലിക്കാരുടെയും,ബസ് ഓണറിന്റെയും മൊഴി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.  അതേസമയം 

റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല ഉൾപ്പെടെ നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയിരുന്നു ശബരിമല ഉൾപ്പെടെ സർവീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകൾ തയ്യാറാകുമ്പോൾ ആണ് റാന്നിയിൽ വീണ്ടും ബസ് തടഞ്ഞതെന്നത് ശ്രദ്ധേയമാണ്.കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്‌പോർട് നിയമത്തിലാണ് അന്യ സംസ്ഥാന സർവീസിനുള്ള കളം ഒരുങ്ങിയത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News