Road stoppage: കുടിവെള്ളക്ഷാമം രൂക്ഷം; പെരുമാതുറയിൽ തീരദേശപാത ഉപരോധിച്ച് നാട്ടുകാർ, ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

Road stoppage protest: അഴൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ് കൊട്ടാരം തുരുത്തിൽ മാസങ്ങളായി കുടിവെള്ളം കിട്ടാതായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ തീരദേശപാതയിലെ പെരുമാതുറ ജങ്ഷനിൽ റോഡ് ഉപരോധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 12:03 PM IST
  • ജലത്താൽ ചുറ്റപ്പെട് ദ്വീപായി കിടക്കുന്ന പ്രദേശമാണ് കൊട്ടാരംതുരുത്ത്
  • ഓര് ജലമായതിനാൽ കിണ്ണറിലെ വെള്ളം കുടിക്കാനാവില്ല
  • കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻപും പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും പരിഹാരം കാണാൻ കഴിയാതെ ആയതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്
Road stoppage: കുടിവെള്ളക്ഷാമം രൂക്ഷം; പെരുമാതുറയിൽ തീരദേശപാത ഉപരോധിച്ച് നാട്ടുകാർ, ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: പെരുമാതുറയിൽ തീരദേശപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. അഴൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ് കൊട്ടാരം തുരുത്തിൽ മാസങ്ങളായി കുടിവെള്ളം കിട്ടാതായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ തീരദേശപാതയിലെ പെരുമാതുറ ജങ്ഷനിൽ റോഡ് ഉപരോധിച്ചത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ജലത്താൽ ചുറ്റപ്പെട് ദ്വീപായി കിടക്കുന്ന പ്രദേശമാണ് കൊട്ടാരംതുരുത്ത്. ഓര് ജലമായതിനാൽ കിണ്ണറിലെ വെള്ളം കുടിക്കാനാവില്ല. കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻപും പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും പരിഹാരം കാണാൻ കഴിയാതെ ആയതോടെയാണ് നാട്ടുകാർ പ്രതിഷേധം  ശക്തമാക്കിയത്.

സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് നാട്ടുകാരാണ് കാലികുടങ്ങളുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മാസങ്ങളായി കുടിവെള്ളം കിട്ടാതായതോടെ ഗ്രാമീണ റോഡുകൾ ഉപരോധിക്കുകയും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ALSO READ: മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരെ കറുത്ത ഉടുമുണ്ട് അഴിച്ച് പ്രതിഷേധം; മധ്യവയസ്കൻ കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ വെള്ളം എത്തിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ കുടിവെള്ളം നിലയ്ക്കുന്ന സാഹചര്യമാണ്. ജില്ലാ കളക്ടർ നേരിട്ട് എത്തി ശാശ്വത പരിഹാരം ഉറപ്പുനൽകിയാൽ മാത്രമേ ഉപരോധസമരം അവസാനിപ്പിക്കൂവെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News