Sabarimala Revenue | ആകെ വന്നത് 17,56,730 പേർ, ശബരിമലയിലെ വരുമാന കുറവ് 20 കോടിയുടെ

Sabarimala Revenue Updates: അപ്പം വിൽപ്പനയിൽ നിന്ന് 8,99,05,545 ഉം, അരവണയിൽ നിന്ന് 61,91,32,020 ഉം ആണ് ലഭിച്ചത്. കാണിക്കയിൽ നിന്ന് 41,80,66,720 ഉം ലഭിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 03:55 PM IST
  • അപ്പം വിൽപ്പനയിൽ നിന്ന് 8,99,05,545 ഉം, അരവണയിൽ നിന്ന് 61,91,32,020 ഉം ലഭിച്ചു
  • കഴിഞ്ഞ ദിവസം വരെ ശബരിമലയിൽ ദർശനം നടത്തിയത് 17,56,730 പേർ
Sabarimala Revenue | ആകെ വന്നത് 17,56,730 പേർ,  ശബരിമലയിലെ വരുമാന കുറവ് 20 കോടിയുടെ

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല വരുമാനത്തിൽ വലിയ കുറവ്. നടവരവില്‍ 20 കോടി രൂപയുടെ കുറവാണുണ്ടായത്. മണ്ഡലകാല ആരംഭിച്ച് ഒരു മാസം ആയതിന് പിന്നാലെയാണ് കണക്കുകൾ പുറത്ത് വരുന്നത്. ആകെ 28 ദിവസത്തെ നടവരവിൽ 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്.   കഴിഞ്ഞവർഷം 154.77 കോടിയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ തീര്‍ഥാടകരുടെ എണ്ണത്തിലും ഒന്നര ലക്ഷത്തിന്റെ കുറവ് ഉണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കുകളിൽ പറയുന്നു. 

അപ്പം വിൽപ്പനയിൽ നിന്ന് 8,99,05,545 ഉം, അരവണയിൽ നിന്ന് 61,91,32,020 ഉം ആണ് ലഭിച്ചത്. കാണിക്കയിൽ നിന്ന് 41,80,66,720 ഉം ലഭിച്ചു. ഓൺലൈൻ അകോമഡേഷൻ ബുക്കിംഗിൽ നിന്ന് 34,16,425 ഉം, വഴിപാടിൽ നിന്ന് 71,46,565 ഉം ആണ് വരുമാനം. അന്നദാനസംഭാവനയായി 1,14,45,455 രൂപയും ലഭിച്ചതായാണ് കണക്ക്. കഴിഞ്ഞ ദിവസം വരെ ശബരിമലയിൽ ദർശനം നടത്തിയത് 17,56,730 പേരാണെന്നും കണക്കുകൾ പറയുന്നു.

ണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ശബരിമലയില്‍ തിരക്ക് കുറവായിരുന്നു. കഴിഞ്ഞയാഴ്ച മുതലാണ് തിരക്ക് കൂടിയത്. ഒരു ഘട്ടത്തില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 80000 കടക്കുന്ന സ്ഥിതിയുണ്ടായി. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് 18 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന ശേഷമാണ് പലര്‍ക്കും ദര്‍ശനം ലഭിച്ചത്. ഇതിനിടയിൽ പലരും നിലയ്ക്കലും, പന്തളത്തും എത്തി മാലയൂരി മടങ്ങുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News