തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന് പൂട്ടിട്ട് റിസർവ് ബാങ്ക്; പ്രവർത്തനം മരവിപ്പിച്ചു

നൂറിലേറെ ആളുകളിൽ നിന്നായി 75 കോടി രൂപയാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം. ഇത് മൂന്ന് തവണ മുതൽ മൂന്ന് വർഷത്തിലേറെയായി കുടിശ്ശിക വരുത്തിയതാണ്. ആകെ 189 കോടി രൂപായാണ് വായ്പ നൽകിയത്. ഇതിൽ 75 കോടി രൂപയാണ് ഇപ്പോഴത്തെ കുടിശിഖ.  

Edited by - Zee Malayalam News Desk | Last Updated : Aug 26, 2022, 01:57 PM IST
  • ഒരാഴ്ച്ചക്കുള്ളിൽ കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കി റിസർവ്വ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്ക് ഭരണ സമിതി ചെയർമാൻ വി.വി. മത്തായി പറഞ്ഞു.
  • നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ പുതുക്കുകുകയോ നിക്ഷേപം തിരികെ നൽകുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
  • നൂറിലേറെ ആളുകളിൽ നിന്നായി 75 കോടി രൂപയാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം.
തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന് പൂട്ടിട്ട് റിസർവ് ബാങ്ക്;  പ്രവർത്തനം മരവിപ്പിച്ചു

ഇടുക്കി: തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. വായ്പാ കുടിശ്ശിക വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. ആറ് മാസത്തേയ്ക്കാണ് മരവിപ്പിക്കൽ. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ പുതുക്കുകുകയോ നിക്ഷേപം തിരികെ നൽകുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഐ എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ സഹകരണ ബാങ്ക്.

നൂറിലേറെ ആളുകളിൽ നിന്നായി 75 കോടി രൂപയാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം. ഇത് മൂന്ന് തവണ മുതൽ മൂന്ന് വർഷത്തിലേറെയായി കുടിശ്ശിക വരുത്തിയതാണ്. ആകെ 189 കോടി രൂപായാണ് വായ്പ നൽകിയത്. ഇതിൽ 75 കോടി രൂപയാണ് ഇപ്പോഴത്തെ കുടിശിഖ. 

Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം

ഇത് വായ്പയുടെ 39 ശതമാനമാനം വരും. റിസർവ്വ് ബാങ്കിന്റെ മാനദണ്ഡപ്രകാരം 10 ശതമാനം വരെ മാത്രമേ കുടിശ്ശിക വരുത്താവൂ. കഴിഞ്ഞ വർഷം ആകെ കിട്ടാക്കടം 113 കോടി രൂപായായിരുന്നു ഉയർന്നിരുന്നു. ഇതേ തുടർന്ന് ഒരു വർഷം മുമ്പ് പുതിയ വായ്പ അനുവദിക്കുന്നതിൽ നിന്ന് റിസർവ്വ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

ഒരാഴ്ച്ചക്കുള്ളിൽ കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കി റിസർവ്വ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്ക് ഭരണ സമിതി ചെയർമാൻ വി.വി. മത്തായി പറഞ്ഞു. ബാങ്കിലെ ഇടപാടുകൾ മരവിപ്പിച്ചതോടെ സാധാരണക്കാരായ നിരവധി നിക്ഷേപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്ത ദിവസം മുതൽ കൂടുതൽ ആളുകൾ നിക്ഷേപം തിരികെ ലഭിക്കാനായി എത്തുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News