പത്തനംതിട്ട: നവീകരിച്ച പത്തനംതിട്ട ടൗൺ ഹാൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. 75 ലക്ഷം രൂപ മുതൽ മുടക്കിലാണ് പഴമയുടെ പ്രൗഡി ചോരാതെ ടൗൺ ഹാൾ നവീകരിച്ചത്. ഫെബ്രുവരി ആദ്യവാരത്തിൽ ടൗൺഹാൾ ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ട നഗരത്തിലെ പൈതൃക നിർമ്മിതിയായ ശ്രീ ചിത്തിരതിരുനാൾ ടൗൺഹാളിന്റെ ശോചനീയാവസ്ഥ പരിഹരിച്ചാണ് പുതുക്കി പണിതത്. കെട്ടിലും മട്ടിലും മാറ്റമില്ലാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലാനുസൃതമാക്കി മാറ്റിയ സ്മാരകത്തിന്റെ അവസാന മിനുക്കുപണികളാണ് ഇനി ബാക്കിയുള്ളത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ കാലത്ത് ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് 1936 ൽ പണികഴിപ്പിച്ചതാണ് ടൗൺ ഹാൾ.
ALSO READ: ലോക്ഡൗണിൽ ആരാധനയ്ക്ക് അനുമതി; സ്കൂളുകൾ 14 മുതൽ, കോളേജുകളും തുറക്കുന്നു
കേരളീയ പാരമ്പര്യ ശൈലിയിൽ നിർമിച്ച കെട്ടിടത്തിൽ തടിയാണ് നിർമ്മാണത്തിനായി കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. കാലപ്പഴക്കത്തിൽ ഇതിന് ബലക്ഷയം സംഭവിച്ചു. വരാന്തയിലെയും പൂമുഖത്തെയും തടി കൊണ്ടുള്ള തൂണുകൾക്ക് പകരം കൽത്തുണകളാണ് സ്ഥാപിച്ചിട്ടുള്ളത്. മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്ന മികച്ച ഗാൽവ നൈസ്ഡ് അയൺ സ്ഥാപിച്ചു. മേൽക്കൂരയിൽ ഓടും പാകിയിട്ടുണ്ട്.
പ്രൊജകട്ർ - ഉച്ചഭാഷിണികൾ തുടങ്ങി ആധുനിക സംവിധാനങ്ങളും ടൗൺ ഹാളിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും പഴയ ഭിത്തി, ജനൽ തുടങ്ങിയവയൊക്കെ നിലനിർത്തി കൊണ്ടാണ് നവീകരണമെന്നുള്ളതാണ് ശ്രദ്ധേയം. 75 ലക്ഷം രൂപയാണ് നഗരസഭ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ചരിത്ര സ്മാരകമാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ടൗൺഹാൾ സന്ദർശിക്കാനെത്തിയ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ടൗൺ ഹാൾ ഫെബ്രുവരി മാസം ആദ്യവാരത്തിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...