തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ വൻ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. നാല് വർഷത്തിൽ ഒരിക്കൽ സ്കൂൾ ഒളിമ്പിക്സ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കായികമേള എല്ലാ വർഷവും നടത്തും. നാല് വർഷത്തിൽ ഒരിക്കൽ മാത്രമാണ് സ്കൂൾ ഒളിമ്പിക്സ് വിപുലമായി നടത്തുക.
ഇത്തവണ കായികമേളയും ഒളിമ്പിക്സും ഒരുമിച്ച് നടത്തും. ഈ വർഷത്തെ സ്കൂൾ കലോത്സവം ഡിസംബറിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ പുതുക്കിയ മാന്വൽ പ്രകാരം ആയിരിക്കും ഈ വർഷം കലോത്സവം നടത്തുക. തദ്ദേശീയ ജനത (ഗോത്ര ജനത)യുടെ കലകളും ഇത്തവണ മത്സര ഇനമാകുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: സ്കൂൾ പരിസരങ്ങളിൽ വ്യാപക പരിശോധന; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
സ്കൂളുകളിലെ പിടിഎകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖ പുറത്തിറക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിലയിടങ്ങളിൽ പിടിഎ നന്നായി പ്രവർത്തിക്കുന്നുണ്ട്. ചിലയിടത്ത് ബന്ധുക്കളുടെ പേരിലൊക്കെ വർഷങ്ങളായി പിടിഎ പ്രസിഡന്റായി തുടരുന്ന പ്രവണതയുണ്ട്. ഇത്തരക്കാരെ ഒഴിവാക്കും.
ചിലയിടത്ത പിടിഎ പ്രസിഡന്റുമാരും ഭാരവാഹികളും രാവിലെ കയറിവന്ന് ഭരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ക്ലാസ് സമയങ്ങളിൽ പിടിഎ ഭാരവാഹികൾ സ്കൂളിൽ വരേണ്ടതില്ല. സ്കൂൾ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ അല്ലെങ്കിൽ യോഗങ്ങളിൽ മാത്രമോ പങ്കെടുത്താൽ മതി. എല്ലാ ദിവസവും ഓഫീസിൽ വരേണ്ടതില്ല. ഇത് സംബന്ധിച്ച് നിയന്ത്രണങ്ങൾ വരുത്തി ഉത്തരവ് ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.