സംസ്ഥാന സ്‌കൂള്‍ കായികമേള: കിരീടം കരസ്ഥമാക്കി കോതമംഗലം സെന്റ് ജോര്‍ജ്

63 പോയിന്റാണ് നിലവില്‍ സെന്റ് ജോര്‍ജിനുള്ളത്. രണ്ടാം സ്ഥാനത്ത് പ്രധാന എതിരാളികളാണ് മാര്‍ ബേസില്‍ കോതമംഗലമാണ്.  

Last Updated : Oct 28, 2018, 02:48 PM IST
സംസ്ഥാന സ്‌കൂള്‍ കായികമേള: കിരീടം കരസ്ഥമാക്കി കോതമംഗലം സെന്റ് ജോര്‍ജ്

തിരുവനന്തപുരം: 62 മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാര്‍ ബേസിലില്‍ നിന്നും കിരീടം തട്ടിയെടുത്ത് സെന്റ് ജോര്‍ജ് കോതമംഗലം. ആകെയുള്ള 96 ഇനങ്ങളിലെ 76 ഇനങ്ങള്‍ പിന്നിട്ടപ്പോഴേക്കും കോതമംഗലം സെന്റ് ജോര്‍ജ് കിരീടം ഉറപ്പിക്കുകയായിരുന്നു. 

63 പോയിന്റാണ് നിലവില്‍ സെന്റ് ജോര്‍ജിനുള്ളത്. രണ്ടാം സ്ഥാനത്ത് പ്രധാന എതിരാളികളാണ് മാര്‍ ബേസില്‍ കോതമംഗലമാണ്. 44 പോയിന്റാണ് മാര്‍ ബേസിലിന് ഇപ്പോഴുള്ളത്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം ഉറപ്പിച്ച എറണാകുളം 76 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 210 പോയിന്റിന് മുന്നിലെത്തി കിരീടം ഉറപ്പിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാര്‍. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 141 പോയിന്റാണുള്ളത്. 81 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

2014ന് ശേഷം ആദ്യമായിട്ടാണ് സെന്റ് ജോര്‍ജ് കോതമംഗലം ചാമ്പ്യന്മാരാകുന്നത്. ഇത് പത്താം തവണയാണ് സെന്റ് ജോര്‍ജ് സ്‌കൂള്‍ കായിക മേളയില്‍ കിരീടം ചൂടുന്നത്. കിരീട പ്രതീക്ഷ അവസാനിച്ചതായി മാര്‍ ബേസില്‍ മേളയുടെ മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 

മീറ്റിലെ അവസാന ദിനമായ ഇന്ന് ആദ്യ സ്വര്‍ണം ഇടുക്കി സ്വന്തമാക്കി. ക്രോസ് കണ്‍ട്രിയില്‍ ഹരിദാസിലൂടെ സ്വര്‍ണം നേടിയ ഇടുക്കിക്ക് തന്നെയാണ് അതേ ഇനത്തില്‍ വെള്ളിയും.

Trending News